
ന്യൂഡല്‍ഹി: ആര്‍ബിഐക്ക് മൂന്ന് ട്രില്യണ്‍ കരുതല്‍ ധനത്തിന്റെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ബാങ്കിന് മൂന്ന് ട്രില്‍ രൂപയുടെ ആസ്തിയുണ്ടെന്ന് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കണ്ടെത്തിയത്. ജിഡിപി നിരക്ക് 1.5 ശതമാനത്തിന്റെ കരുതല്‍ധന വര്‍ധനവാണ് ആര്‍ബിഐക്കുള്ളത്. അതേസമയം ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ പങ്ക് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കണമെന്നാണ് സര്‍ക്കാറിന്റെ പക്ഷം.
ആര്‍ബിഐയുടെ അധിക കരുതല്‍ മൂലവധനം ബജറ്റ് ലക്ഷ്യങ്ങള്‍ക്കുള്ളതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം കുറഞ്ഞ മൂലധന ക്രമം സ്വീകരിക്കണമെന്ന വാദമാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തില്‍ മൂലധനക്രമം 6.25 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായി കുറക്കാന്‍ സാധിക്കാന്‍ പറ്റിയാല്‍ കേന്ദ്ര ബാങ്കിന് കരുതല്‍ ധനം 1.3 ട്രില്യണ്‍ അധിക ആസ്തി ഉണ്ടാക്കാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍.