റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന്; വായ്പാ നയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യത

February 07, 2019 |
|
Banking

                  റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന്; വായ്പാ നയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യത

കേന്ദ്രത്തിലെ ഇടക്കാല ബജറ്റിന് ശേഷം റിസര്‍വ് ബാങ്ക് ഇന്ന് വായ്പനയം പ്രഖ്യാപിക്കും. പലിശ നിരക്കുകളില്‍ കുറവ് ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നില്ല. കാരണം കണ്‍സ്യുമര്‍ പ്രൈസ് ഇന്‍ഡക്‌സ് ഉയര്‍ന്ന് നില്കുന്നത് മൂലം ഉള്ള സ്ഥിതി മൂലം പലിശ നിരക്കുകളില്‍ ഒരു കുറവ് വിപരീത ഫലമുണ്ടാക്കും.ഇത് മൂലം വായ്പ പലിശ നിരക്കില്‍ മാറ്റമുണ്ടാവാനിടയില്ല. എന്നാല്‍ ചില ബാങ്കുകളുടെ മേല്‍ വായ്പ കൊടുക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം, കിട്ടാക്കടം ഊര്‍ജിതമായി തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രോംറ്റ് കറക്റ്റീവ് എന്നിവ പിന്‍ലിക്കുമെന്നും കിട്ടാകടങ്ങളുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമാക്കുമെന്നും വിപണിക്കു പ്രതീക്ഷയുണ്ട്. 

എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളുടെയും മറ്റു പൊതുമേഖല ബാങ്കുകളുടെയും ലയനത്തിന് ശേഷം ഉണര്‍വുള്ള ലയനം മറ്റു ബാങ്കുകള്‍ പിന്തുടരാന്‍ സാധ്യത ഉള്ളതിനാല്‍ കിട്ടാക്കടത്തില്‍ മുങ്ങി നില്‍ക്കുന്ന ചെറിയ പൊതു മേഖല ബാങ്കുകള്‍ക് അവയുടെ ബോണ്ട് നിക്ഷേപത്തില്‍ ലാഭമെടുത്തു ബാലന്‍സ് ഷീറ്റ് ക്‌ളീന്‍ അപ്പിനും ഈ വായ്പ നയം വഴിയൊരുക്കും.

ബജറ്റിന് ശേഷം സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക പെന്‍ഷന്‍ പോലെയുള്ള ക്ഷേമ പദ്ധതികള്‍ക്ക് പൊതു വിപണിയില്‍ നിന്നും കടമെടുക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് മൂലം ബോണ്ട് യീല്‍ഡ് ഉയര്‍ന്നു നില്കുന്നത് പലിശ നിരക്കുകള്‍ തല്കാലം ഉയര്‍ന്ന് തന്നെ നില്കുമെന്നതിന്റെ സൂചനയാണ്. ഇടക്കാലത്തു താഴേക്ക് വന്ന ക്രൂഡ് വിലയും ഡോളര്‍ വിനിമയ നിരക്കും ഉയരുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വരും മാസങ്ങളില്‍ പ്രശ്‌നം ഉണ്ടാകുമെന്നതിനാല്‍ ആര്‍ബിഐയുടെ വായ്പ നയത്തിന്റെ നിര്‍ണായക ഭാഗമായ അവലോകനം സുപ്രധാന സൂചനകള്‍ നല്‍കും.

 

Related Articles

© 2024 Financial Views. All Rights Reserved