
ന്യൂഡല്‍ഹി: ആര്‍ബിഐ കഴിഞ്ഞ ദിവസമാണ് റിപ്പോ നിരക്ക് വീണ്ടും കുറച്ചത്. റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചതിന തുടര്‍ന്ന് വലിയ പ്രതീക്ഷയണ് രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്കെല്ലാമുള്ളത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ നിര്‍മ്മാണ കമ്പനികളെല്ലാം ഇനി വിപണി രഗംത്ത് പിടിച്ചുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചത്. റിപ്പോ നിരക്ക് വീണ്ടും കുറച്ചത് മൂലം ഭവന വായ്പ, വാഹന വായ്പ എന്നിങ്ങനെ എല്ലാ തലത്തിലുള്ള വായ്പയിലും, നിക്ഷേപങ്ങളുടെ വായ്പാ നിരക്കിലും കുറവുണ്ടാകും. വാഹന വായ്പാ കുറയുന്നത് മൂലം രാജ്യത്തെ വാഹന വില്‍പ്പനയില്‍ ഉണര്‍വുണ്ടകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കത്തെ രാജ്യത്തെ ആട്ടോമൊബീല്‍ മേഖല ഇതിനകം തന്നെ സ്വഗതവും ചെയ്തിട്ടുണ്ട്.
എന്നാല്‍ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം കഴിഞ്ഞ കുറേക്കാലമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയും, ജീവനക്കാരെ പിരിച്ചുവിട്ടുമുള്ള നീക്കമാണ് വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇന്നേവരെ നടത്തിയിട്ടുള്ളത്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ പുതിയ വായ്പാ നയം വാഹന വില്‍പ്പന വളര്‍ച്ചയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍.