റീപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ച് റിസര്‍വ് ബാങ്ക്; നടപ്പു സാമ്പത്തിക വര്‍ഷം നിരക്ക് വെട്ടിക്കുറയ്ക്കുന്നത് നാലാം തവണ; ലക്ഷ്യം സാമ്പത്തിക-വ്യാവസായിക മേഖലയുടെ വളര്‍ച്ച

August 07, 2019 |
|
Banking

                  റീപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ച് റിസര്‍വ് ബാങ്ക്; നടപ്പു സാമ്പത്തിക വര്‍ഷം   നിരക്ക് വെട്ടിക്കുറയ്ക്കുന്നത് നാലാം തവണ; ലക്ഷ്യം സാമ്പത്തിക-വ്യാവസായിക മേഖലയുടെ വളര്‍ച്ച

ഡല്‍ഹി: റീപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ദ്വിമാസ നയ അവലോകനത്തിലാണ് തീരുമാനമായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് ആര്‍ബിഐ റീപ്പോ നിരക്ക് വെട്ടിക്കുറയ്ക്കുന്നത്. മാത്രമല്ല ഹ്രസ്വകാല വായ്പ നല്‍കുന്നവരുടെ നിരക്ക് ഇപ്പോള്‍ 5.40 ശതമാനമാണ്. രാജ്യത്തെ നാണയപ്പെരുപ്പം നിരന്തരം ദുര്‍ബലമാകുന്നതാണ് പിന്നിലുള്ള കാരണമെന്നാണ് വിലയിരുത്തല്‍.  ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് പോളിസി നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 

സെപ്റ്റംബറില്‍ ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വായ്പാ നിരക്ക് കുറയ്ക്കുന്നതിന് നിരക്ക് കുറയ്ക്കുന്നതിന് ആഭ്യന്തര ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഭവന വാ്പ, വാഹന വായ്പ എന്നിങ്ങനെുള്ള വായ്പയിലുള്ള പലിശയിലാണ് കുറവ് വരുത്താന്‍ ബാങ്കുകള്‍ തയ്യാറാവുക. വ്യാവസായിക വളര്‍ച്ചയും, സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്ക് ഓഫ് നാലാം തവണയും പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്.

ആര്‍ബിഐയുടെ പണനയ അവലോകനം നടക്കുന്ന പശ്ചാത്തലത്തിലാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമുണ്ടാകുമെന്ന വാര്‍ത്തയും പുറത്ത് വന്നത്. റീപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവുണ്ടായേക്കുമെന്നായിരുന്നു ആദ്യത്തെ വിലയിരുത്തല്‍. ഇപ്പോള്‍ ആഗോള തലത്തില്‍ നടക്കുന്ന വ്യാപാര യുദ്ധങ്ങളും അവശ്യസാധനങ്ങളുടെ വിലവര്‍ധനയെ പറ്റിയുമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉണ്ടായിരുന്നത്. 

മുന്‍പ് ഉണ്ടായിരുന്ന ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് മുകളില്‍ സമ്മര്‍ദ്ദവും ശക്തമാണ്. അതേപോലെ തന്നെ വാഹന വില്‍പ്പന കുത്തനെ കുറയുന്നതും സ്വര്‍ണവില ഉയരുന്നതും ലോകം മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളായാണ് വിലയിരുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റ് മുതല്‍ 75 പോയിന്റിന്റെ വരെ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയേക്കുമെന്ന് വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. 

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇന്ത്യ 2019-2020 സാമ്പത്തിക വര്‍ഷം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മണ്‍സൂണ്‍ കാലാവസ്ഥ മൂലം രാജ്യത്ത് മോശമായ സാമ്പത്തിക സ്ഥിതി അനുഭവപ്പെടുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved