
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന് നേരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു കോടി രൂപ പിഴ ചുമത്തി. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) മാനദണ്ഡങ്ങള്‍ പാലിക്കാത്തത് മൂലമാണ് ആര്‍ബിഐ ഒരു കോടി രൂപ എച്ചഡിഎഫ്‌സി ബാങ്കിന് നേര പിഴയായി ചുമത്തിയത്. ഇടപാടുകളിലെ മാനദണ്ഡങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. വിദേശ പണമിടപാടിലുള്ള മാനദണ്ഡങ്ങള്‍ ബാങ്ക് പൂര്‍ണമായും പാലിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാ്ണ് ബാങ്കിന് നേരെ ആര്‍ബിഐ ഒരു കോടി രൂപ പിഴ ചുമത്തി നടപടി സ്വീകരിച്ചിട്ടുള്ളത്. ബാങ്കില്‍ നടക്കുന്ന തട്ടിപ്പുകളുടെ വിവിരങ്ങളെ പറ്റി ആര്‍ബിഐക്ക് കൈമാറാടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പലപ്പോഴായി നമുന്നോട്ടുപോയത്. കസ്റ്റംസ് അധകൃതരുടെ നിരന്തമായ പരാധിയെ തുടര്‍ന്നാണ് ആര്‍ബിഐ ബാങ്കിന് മേല്‍ ഒരുകോടി രൂപ പിഴചുമത്തിയത്. ബാങ്കുമായ ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ആര്‍ബിഐ എച്ച്ഡിഎഫ്‌സിക്ക് നോട്ടീസ് അയച്ചെന്നാണ് വിവരം. വിവരങ്ങള്‍ ഉടന്‍ കൈമാറണമെന്നാണ് ആര്‍ബിഐയുടെ താക്കീത്.