
മുംബൈ: ആര്‍ബിഐ നാല് പൊതുമമേഖലാ ബാങ്കുകള്‍ക്ക് കാടിഞ്ഞാണിട്ടു. എസ്ബിഐ അടക്കമുള്ള നല് പൊതുേഖലാ ബാങ്കുകള്‍ക്കാണ് ആര്‍ബിഐ കടിഞ്ഞാണിട്ടത്. ഇതോടെ എസ്ബിഐ അടക്കമുള്ള നാല് പൊതുമേഖലാ ബാങ്കുകള്‍ 5 കോടി രൂപ പിഴ അടക്കണമെന്നാണ് ആര്‍ബിഐ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ബാങ്കിങ് മേഖലയിലെ സേവന നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് ആര്‍ബിഐ പൊതുമേഖലാ ബാങ്കുകള്‍ക്ക് നേരെ പിഴ ചുമത്തിയിരിക്കുന്നത്. മാത്രവുമല്ല ബാങ്കുകള്‍ തമ്മിലുള്ള വായ്പാ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്തത് മൂലമാണ് ബാങ്കുകള്‍ക്കെതിരെ ആര്‍ബി പിഴ ചുമത്തിയിരിക്കുന്നത്.
കോര്‍പറേഷന്‍ ബാങ്ക് 2 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ)യും, ബാങ്ക് ഓഫ് ബറോഡയും, യൂനിയന്‍ ബാങ്കും ഒരു കോടി രൂപ വീതം പിഴ അടക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.