
ദില്ലി: ബാങ്കുകള്‍ക്ക് ഉപഭോക്താവിനെ തിരിച്ചറിയാന്‍ ലൈവ് വീഡിയോ കെവൈസി സംവിധാനം അവതരിപ്പിച്ച് ആര്‍ബിഐ. ഉപഭോക്താവിനെ തിരിച്ചറിയാനാണ് ബാങ്കുകള്‍ കെവൈസി ആവശ്യപ്പെടുന്നത്. ഉപഭോക്താവിനും പ്രയോജനകരമാവും വിധമാണ് ആര്‍ബിഐ പുതിയ മാനദണ്ഡമിറക്കിയത്. ബാങ്കില്‍ നേരിട്ട് വരാതെ തന്നെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ആധാര്‍ അധിഷ്ഠിതമായിരിക്കും ഈ ലൈവ് വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഭോക്താവിനെ തിരിച്ചറിയല്‍.ഉപഭോക്താക്കള്‍ അനുവാദം നല്‍കിയാല്‍ മാത്രമേ ഈ വിധത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാടുള്ളൂവെന്നും ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. ബാങ്ക് നടപടികള്‍ ലളിതമാക്കാനാണ് പുതിയ രീതി. നിലവില്‍ കെെൈവെസി പൂര്‍ത്തിയാക്കാന്‍ ബാങ്ക് വരെ പോകേണ്ടതാണ്. ഇതിനൊപ്പം ആധാര്‍ അടക്കമുള്ള അംഗീകൃത രേഖകളും ലൈവായി സ്വീകരിക്കും.