കോര്‍പറേറ്റ് വായ്പക്കാരുടെ കറന്റ് അക്കൗണ്ട് വായ്പയില്‍ ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കും

April 30, 2019 |
|
Banking

                  കോര്‍പറേറ്റ് വായ്പക്കാരുടെ കറന്റ് അക്കൗണ്ട് വായ്പയില്‍ ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കും

വന്‍തോതില്‍ വായ്പാ എടുക്കാനുള്ള കോര്‍പറേറ്റ് കറന്റ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആര്‍ബിഐ കടുപ്പിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. വായ്പ കൊടുത്ത കണ്‍സോര്‍ഷ്യത്തിന് നല്‍കിയ ബാങ്കുകള്‍ക്ക് മാത്രമേ നിലവില്‍ കറന്റ് അക്കൗണ്ടുകള്‍ നല്‍കാന്‍ സാധിക്കുകയുള്ളുവെന്നാണ് നിലവിലുള്ള വ്യവസ്ഥ.

വായ്പയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ അക്കൗണ്ടുകള്‍ ബാങ്കുകളുടെ  പ്രവര്‍ത്തി ദിവസം അവസാനിക്കുന്ന ഘട്ടത്തില്‍ ലീഡ് ബാങ്കിലുള്ള കറന്റ് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്നാണ് വ്യവസ്ഥ. ബാങ്കിങ് മേഖലയില്‍ നിന്ന് 50 കോടി രൂപ വായ്പ എടുത്ത കോര്‍പ്പറേറ്റുകള്‍ക്കാണ് പുതിയ മാനദണ്ഡങ്ങള്‍ ആര്‍ബിഐ നടപ്പിലാക്കാനും കര്‍ശനമാക്കാനും പോകുന്നത്. നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നത്. 

ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുടമകളുമായും ചര്‍ച്ചകള്‍ നടത്തിയേക്കും. സേവിങ് അക്കൗണ്ടും, കറന്റ് അക്കൗണ്ടും തമ്മിലുള്ള എണ്ണം കുറയുമെന്ന ആശങ്കയാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ബാങ്കുകള്‍ ആശങ്കപ്പെടുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved