
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ഏവരും പ്രതീക്ഷിച്ചപോലെ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 5.15 ശതമാനമായി തന്നെ തുടര്‍ന്നേക്കും. അതേസമയം കണ്ടര്‍ വര്‍ഷത്തിലെ ആദ്യത്തേതും അവസാനത്തേതുമായ വായ്പാ നയമാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പലിശനിരക്കില്‍ റിസര്‍വ്വ് ബാങ്ക കുറവ് വരുത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
രാജ്യത്തെ പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമായതിനാലും, ധനകമ്മി ഉയര്‍ന്നതിനാലും പലിശനിരക്കില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നാണ് റിസര്‍വ്വബാങ്ക് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. സമിതിയിലെ ആറംഗങ്ങളും നിലവിലെ സാഹചര്യത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന ഒരേ പോലെ അംഗീകരിച്ചു. സമിതിയിലെ എല്ലാ ഇക്കാര്യത്തില്‍ യോജിച്ച തീരുമാനമാണ് എടുത്തിട്ടുള്ളത്.
മാത്രമല്ല ഡിസംബറില്‍ പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചത് വലിയ തിരിച്ചടിയായിരുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ( Retail inflation )ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിന്നു. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ല്‍ എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്.
എന്നാല്‍ 2019 ല്‍ റിപ്പോ നിരക്ക് റസര്‍വ്വ് ബാങ്ക ഓഫ് ഇന്ത്യ 1.35 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ കാര്യക്ഷമമായി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ഇത് ബാധിച്ചിട്ടില്ല. റിപ്പോ നിരക്ക് കുറച്ചിട്ടും സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലാണ്. റിപ്പോ നിരക്കില്‍ കാര്യമായ മാറ്റം വരുത്താത്തത് മൂലം ബാങ്കുകളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല. ആര്‍.ബി.ഐ.യുടെ പണവായ്പാനയ സമിതി തുടര്‍ച്ചയായി അഞ്ചുവട്ടം പലിശനിരക്കുകള്‍ കുറച്ചശേഷമാണ് നിരക്ക് നിലനിര്‍ത്തിയത്.
അതേസമയം റിസര്‍വ്വ് ബാങ്ക് 2019 ല്‍ റിപ്പോനിരക്കില്‍ വലിയ രീതിയില്‍ കുറവ് വരുത്തിയിട്ടും സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലേക്കാണ് നീങ്ങിയത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്.
മാന്ദ്യം സമ്പദ് വ്യസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
അതേസമയം കേന്ദ്രധനമന്ത്രാലയം ജനുവരി 31 ന് പുറത്തുവിട്ട ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ടില്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6-6.5 ശതമാനം വരെയാണ് വളര്‍ച്ചാ നിരക്കായി കണക്കാക്കിയിട്ടുള്ളത്. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്യും. അതേസമയം ഡിസംബറില്‍ പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായ 7.5 ശതമാനത്തിലേക്കെത്തിയത് മൂലം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണയും വായ്പാ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ലെന്ന് വിധഗധരില്‍ ചിലര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.