
രാജ്യത്തെ ഏറ്റവും വലിയ പൊതു ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ. എസ്ബിഐ ഒരു കോടി രൂപ പിഴ അടക്കണമെന്നാണ് നിര്‍ദേശം.ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949 ലെ സെക്ഷന്‍ 47 എ പ്രകാരം കൈപ്പറ്റിയ അധികാര പരിധിയില്‍ ബാങ്കിന്റെ പേരില്‍ ആര്‍ബിഐ ഒരു കോടി രൂപ പിഴ ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എസ്ബിഐയുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവരം.
ബാങ്കിങ് സേവവന മേഖലയില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനാലാണ് രാജ്യത്തെ ഏ്റ്റവും വലിയ പൊതുമമേഖലാ ബാങ്കായ എസ്ബിഐക്കെതിരെ ആര്‍ബിഐ പിഴ ചുമത്തിയിട്ടുള്ളത്. ബാങ്കിങ് മേഖലയിലെ സേവനങ്ങളിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് ആര്‍ബിഐ ഒരു കോടി രൂപ പിഴ എസ്ബിഐക്ക് നേരെ ചുമത്തിയത്.