
ന്യൂഡല്‍ഹി:രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കോര്‍പറേഷന്‍ ബാങ്കിനും, അലഹബാദ് ബാങ്കിനും നേരെ കടിഞ്ഞാണിട്ട് റിസര്‍വ് ബാങ്ക്. അലഹബാദ് ബാങ്കും കോര്‍പറേഷന്‍ ബാങ്കും 3.5 കോടി രൂപ പിഴ അടക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ബാങ്കിങ് മേഖലയിലെ സേവനങ്ങളില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ പിഴ ചുമത്തിയത്.
വയ്പാ നയത്തില്‍ വരുന്ന നിയമങ്ങള്‍ ബാങ്കുകള്‍ കൃത്യമായി പാലിക്കാതെ, കിട്ടാക്കടം സംബന്ധിച്ച വിവരങ്ങള്‍ ആര്‍ബിഐ ബാങ്കുകള്‍ അറിയിക്കാത്തത് പോലെയുള്ള തെറ്റുകള്‍ വരുത്തിയതിനാണ് ര്‍ബിഐ ബാങ്കുള്‍ക്ക് നേരെ പിഴ ചുമത്തിയിട്ടുള്ളത്. ഫണ്ടുകളുടെ ഉപയോഗം സംബന്ധിച്ച് അറിയിപ്പ് നല്‍കാന്‍ ബാങ്കുകള്‍ കാലതമാസമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കോര്‍പറേഷന്‍ ബാങ്ക് 2 കോടി രൂപ വേറെ രീതിയിലും പിഴ അടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.