ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്ന് റോയിട്ടേഴ്‌സ്

April 03, 2019 |
|
Banking

                  ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്ന് റോയിട്ടേഴ്‌സ്

ബംഗളൂരു: വ്യാഴാഴ്ച അവസാനിക്കുന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ റിപോ നിരക്ക് വീണ്ടും കുറക്കാന്‍ സാധ്യത. രാണ്ടാം തവണയും റിസര്‍വ് ബാങ്ക് ഇത്തമൊരു തീരുമാനത്തിന് മുതിര്‍ന്നേക്കുമെന്നാണ് റോയിട്ടേഴ്‌സ് പോള്‍ വിലയിരുത്തുന്നത്. ദേശീയ മാം ്യമങ്ങളെല്ലാം ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്. 

ശാക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ഇതിനുള്ള സാധ്യതയും തെളിഞ്ഞുവെന്നാണ് റോയിട്ടേഴ്‌സ് അഭിപ്രായപ്പെടുന്നത്. മുതിര്‍ന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് റോയിട്ടേഴ്‌സ് ഇത്തരമൊരു അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്. 80 സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ 70 പത് പേരും ഇത്തരം അഭിപ്രയമാണ് മുന്നോട്ടുവെക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് പറയുന്നു. 

റിപ്പോ നിരക്ക് കുറച്ച് 6 പോയിന്റിലെത്തിക്കാനാണ് ആര്‍ബിഐ ഇപ്പോള്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം നിരക്ക് കുറക്കാനുള്ള സാധ്യതയെയും വിദഗ്ധര്‍ തള്ളിക്കളയുന്നുമില്ല. അതേസമയം പലിശ നിരക്ക് കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആനുകൂല്യം പിടിച്ചു വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പലിശ നിരക്ക് കുറച്ചാല്‍ അത് തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമെന്ന ആരോപണവുമുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved