ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് 28000 കോടി രൂപ അനുവദിച്ചു; ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബജറ്റ് പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി

February 19, 2019 |
|
Banking

                  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് 28000 കോടി രൂപ അനുവദിച്ചു; ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബജറ്റ് പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവെ ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് ഇടക്കാല ലാഭവിഹിതമായി 28000 കോടി രൂപ അനുവദിച്ചു.ഇടക്കാല ബജറ്റില്‍ പറഞ്ഞ പ്രഖ്യാപനങ്ങളെല്ലാം കേന്ദ്രസര്‍ക്കാറിന് ഇതോടെ വേഗത്തില്‍ നടപ്പിലാക്കാനാകും.റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങളാണ് ഇത്തരമൊരു തീരുമാനം എടുത്തത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മാത്രം എടുക്കാനുള്ള തുകയാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐക്ക് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി പിടിച്ചു വാങ്ങുന്നത്. ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് ഇടക്കാല ലാഭവിഹിതം 28000 കോടി രൂപ നല്‍കിയാല്‍ ആകെ ലാഭവിഹിതം 68000 കോടി രൂപ നല്‍കേണ്ടി വരും. അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ആര്‍ബിആക്ക് 40000 കോടി രൂപയോളം കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016-2017 സാമ്പത്തിക വര്‍ഷം 65,5876 കോടിയും, 2017-2018 വര്‍ഷത്തില്‍ 40,659 കോടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 

കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്ന പദ്ധതികളെല്ലാം  വേഗത്തില്‍ നടപ്പാലാക്കാനാണ് ഫിബ്രുവരി അവസാനിക്കുന്നതിന് മുന്‍പ് ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് ലാഭ് വിഹിതം നല്‍കിയിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ലാഭവിഹിതം പിടിച്ചുവാങ്ങുന്നത്. അതേസമയം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം സര്‍ക്കാര്‍ പിടിച്ചു വാങ്ങുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഭൂരപക്ഷം സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved