
റെനോ നിസ്സാന്‍ ഇന്ത്യന്‍ എല്‍സിവി വിപണിയിലേയ്ക്കുള്ള തിരിച്ചുവരവിനൊരുങ്ങുന്നു. ഫ്രഞ്ച് വാഹന നിര്‍മാണ സഖ്യത്തിന്റെ ആഗോളമേധാവി ഡെനിസ് ലെ വോട്ടാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിപണിയിലേയ്ക്ക് കമ്പനിക്ക് താല്പര്യമുണ്ടെന്നും ഇതിനായുള്ള പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ ചൈനീസ് വിപണിയില്‍ റെനോ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. എല്‍സിവി വിഭാഗത്തിലെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. 2022 ആകുമ്പോഴേക്ക് ചൈനയില്‍ 5.5 ലക്ഷം എല്‍ സി വി വില്‍ക്കാനാണു റെനോ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ചൈനയില്‍ വിറ്റ 2.16 ലക്ഷം യൂണിറ്റിന്റെ ഒന്നര ഇരട്ടിയോളമാണിത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ 1.63 ലക്ഷവും ചൈനീസ് സംയുക്ത സംരംഭത്തിലെ പങ്കാളിയായ ജിന്‍ബൈ ബ്രില്യന്‍സ് ഉല്‍പ്പാദിപ്പിച്ചവയുമായിരുന്നു. നിലവില്‍ 'കാപ്ചര്‍', 'കഡ്ജര്‍', 'കോലിയൊസ്'എന്നീ മോഡലുകളാണ് റെനോ ചൈനയില്‍ വില്‍ക്കുന്നത്.
ഇന്ത്യയില്‍ അശോക് ലേയ്‌ലന്‍ഡുമായി ചേര്‍ന്ന് അവതരിപ്പിച്ച എല്‍ സി വി വിഭാഗത്തില്‍ റെനോ നിസ്സാന്‍ 'സ്‌റ്റൈല്‍', സംയുക്ത സംരംഭത്തിന്റെ ഉപകരണങ്ങള്‍ എല്‍ സി വിക്കു പകരം കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് അശോക് ലേയ്‌ലന്‍ഡ് നോട്ടീസ് നല്‍കിയതോടെ സഖ്യത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാവുകയായിരുന്നു.പുത്തന്‍ ദേശീയ പാതകളുടെ നിര്‍മാണത്തിനൊപ്പം ഇ കൊമേഴ്‌സ് മേഖലയിലെ വളര്‍ച്ച കൂടിയാവുന്നതോടെ ഇന്ത്യയില്‍ എല്‍ സി വികളുടെ പ്രസക്തിയേറുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്‍ സി വി വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19.46% വളര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. 2017 18ല്‍ 5,16,135 എല്‍ സി വി വിറ്റതു കഴിഞ്ഞ വര്‍ഷം 6,16,579 എണ്ണമായാണ് ഉയര്‍ന്നത്. 'സൂപ്പര്‍ കാരി'യുമായി മാരുതി സുസുക്കി എത്തും വരെ അശോക് ലേയ്‌ലന്‍ഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവര്‍ക്കു മാത്രമായിരുന്നു ഈ വിഭാഗത്തില്‍ സാന്നിധ്യമുള്ളത്.