സ്‌പൈഡര്‍മാനെ തോല്‍പ്പിക്കും സ്പീഡ് ! വ്യത്യസ്ത എഡിഷനില്‍ വിപണി കീഴടക്കാന്‍ റിയല്‍മീ എക്‌സ്; വിലയാരംഭിക്കുന്നത് 16,999 രൂപ മുതല്‍; എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്‌പൈഡര്‍മാന്‍ സീരീസ് 20,999 രൂപയ്ക്ക് സ്വന്തമാക്കാം

July 24, 2019 |
|
Lifestyle

                  സ്‌പൈഡര്‍മാനെ തോല്‍പ്പിക്കും സ്പീഡ് ! വ്യത്യസ്ത എഡിഷനില്‍ വിപണി കീഴടക്കാന്‍ റിയല്‍മീ എക്‌സ്; വിലയാരംഭിക്കുന്നത് 16,999 രൂപ മുതല്‍; എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്‌പൈഡര്‍മാന്‍ സീരീസ് 20,999 രൂപയ്ക്ക് സ്വന്തമാക്കാം

ലുക്ക് മുതല്‍ വേഗത വരെ കൈമുതലാക്കി സ്മാര്‍ട്ട് ഫോണ്‍ വമ്പന്മാരോട് കിടപിടിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്ട് ഫോണായ റിയല്‍മി. പുത്തന്‍ സ്മാര്‍ട്ട് ഫോണായ റിയല്‍മി എക്‌സ് റെഡ്മിയുടെ കെ20യോടും ഒപ്പോ കെ ത്രീയോടും കിടപിടിക്കുമെന്ന് അവകാശപ്പെട്ടാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. റിയല്‍മി 3ഐ പുറത്തിറങ്ങിയതിന് പിന്നാലെയാണ് റില്‍ മീ എക്‌സ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടിലും മറ്റും ഫോണ്‍ വില്‍പനയ്ക്ക് തയാറായിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ 16,999 രൂപയ്ക്കാണ് റിയല്‍മി എക്‌സ് ബേസ് മോഡലുകളുടെ വില ആരംഭിക്കുന്നത്. ഇവയ്ക്ക് 4 ജിബി റാമും 128 ജിബി സ്‌റ്റോറേജും ലഭ്യമാകും. എട്ട് ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റുകള്‍ 19,999 രൂപയ്ക്ക് ലഭ്യമാകും. എട്ട് ജിബി ഫോര്‍മാറ്റുകള്‍ക്ക് ഒണിയന്‍, ഗാര്‍ലിക്ക് എന്നീ വേരിയന്റുകളുമുണ്ട്. സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം സിനിമയുടെ പ്രമോഷന്‍ എന്ന തരത്തിലുള്ള സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റ് 20,999 രൂപയ്ക്ക് ലഭ്യമാകും. 

ലോഞ്ചിങ് ഓഫറിന്റെ ഭാഗമായി, റിയല്‍മെ ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ബസ്സ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് റിയല്‍മെ എക്സ് വാങ്ങുന്നതിന് 5% തല്‍ക്ഷണ കിഴിവ് നല്‍കുന്നുണ്ട്. ഈ മാസം ആദ്യം സമാരംഭിച്ച ഫ്‌ലിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നതിലൂടെ അവര്‍ക്ക് 5% പരിധിയില്ലാത്ത ക്യാഷ് ബാക്ക് നേടാനും കഴിയും.

ഗോറില്ല ഗ്ലാസ് 5 പരിരക്ഷണത്തിനൊപ്പം ഫോണിന് ശ്രദ്ധേയമായ ഡിസ്‌പ്ലേയും സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ പോപ്പ്-അപ്പ് ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. 48 മെഗാപിക്‌സല്‍ സെന്‍സര്‍, 6 പി ലാര്‍ഗാന്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറ എന്നിവയും ഫോണിലുണ്ട്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 710 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്, ചാര്‍ജ്ജുചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഉണ്ട്. 3,765 എംഎഎച്ച് ബാറ്ററിയുള്ള റിയല്‍മി എക്‌സ്് ചാര്‍ജിംഗിനും സഹായിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved