
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍നിര കമ്പനിയായ റിയല്‍മി പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കി. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പ്രമുഖരായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബ്രാന്‍ഡായാണ് റിയല്‍മി ഇതോടെ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. റിയല്‍മി എക്‌സ് 2 സ്മാര്‍ട് ഫോണ്‍ ആണ് കമ്പനി അവതരിപ്പിച്ചത്. നേരത്തെ പുറത്തിറങ്ങിയ റിയല്‍മി എക്സ്ടിയുടെ അപ്ഗ്രേഡായ പുതിയ ഫോണ്‍ റാമിന്റെ മൂന്നു വ്യത്യസ്ത വേരിയന്റുകളിലും ഇന്റേണല്‍ സ്റ്റോറേജിലുമാണ് ഹാന്‍ഡ്‌സെറ്റ് എത്തുന്നത്.
സ്നാപ്ഡ്രാഗണ്‍ 730 ജി ചിപ്പുള്ള ഫോണിന്റെ കൂടുതല്‍ ശക്തമായ പതിപ്പ് ഡിസംബറോടെ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട് ഫോണിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിന്റെ ശക്തമായ 4,000 എംഎഎച്ച് ബാറ്ററിയും അതിവേഗ ചാര്‍ജിങ് സംവിധാനവുമാണ്. 30W VOOC ഫ്‌ലാഷ് ചാര്‍ജര്‍ 4.0 ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ 0% -65% മുതല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സൂചിപ്പിച്ചതുപോലെ, റിയല്‍മി എക്‌സ് 2 മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് വരുന്നത് - 4 ജിബി റാം + 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, യഥാക്രമം 16,999, 18,999, 19,999 എന്നിങ്ങനെയാണ് വില. പേള്‍ ഗ്രീന്‍, പേള്‍ ബ്ലൂ, പേള്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലും സ്മാര്‍ട് ഫോണ്‍ വരുന്നു.
ആദ്യത്തെ ഔദ്യോഗിക വില്‍പ്പന ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് 12 മുതല്‍ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള റിയല്‍മി എക്‌സ് 2 സ്മാര്‍ട് ഫോണിന് ഗെയിമിങ് ഓറിയന്റഡ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നു. മൂന്ന് വ്യത്യസ്ത സ്റ്റോറേജ്, മെമ്മറി ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനു പുറമേ, 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. റിയല്‍മി എക്‌സ് 2 ല്‍ ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 6.1 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.