
ഗെയിം കളിക്കാന്‍ സവിശേഷതകള്‍ അടങ്ങിയ സ്മാര്‍ട് വരുന്നു. ഇനി ഗെയിമിന് വേണ്ടി മാത്രമായി സ്മാര്‍ട് ഫോണ്‍ ഇറക്കാനുള്ള തയ്യാറെടുപ്പാണ് പ്രമുഖ കമ്പനികളെല്ലാം നടത്തുന്നത്. രാജ്യത്തെ ഗെയിങ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഇത് വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കും. ഗെയിമിങ് ഫീച്ചറുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാകും ഗെയിമിങ് സ്മാര്‍ട് ഫോണുകള്‍ കമ്പനികള്‍ വിപണിയിലേക്ക് എത്തിക്കുക. സുബിയ റെഡ് മാജിക് 4 അടചക്കമുള്ള ഫോണുകള്‍ ഈ വര്‍ഷം തന്നെ വിപണിയിലേക്കെത്തുമെന്നാണ് വിവരം.
പ്രമുഖ ഗെയിമിങ് കമ്പനികള്‍ക്ക് ഇത്തരം ഫോണുകള്‍ ഇറക്കുന്നതിലൂടെ ഗെയിമിങ് വിപണിയില്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രമുഖ ഗെയിമിങ് സ്മാര്‍ട് ഫോണ്‍ കമ്പനികളായ ബ്ലാക്ക് ഷാര്‍ക്കും, സുബിയയും പുതിയ ഗെയിമിങ് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം.
ഏറ്റവും പുതിയ ഗെയിമിങ് സ്മാര്‍ട് ഫോണാണ് റെഡ് മാജിക് ഫോര്‍ . സുബിയായാണ് ഇത് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. 35599 രൂപയാണ് റെഡ്മാജി ത്രീയുടെ വില. 128 ജിബിയും, ഇന്റേണല്‍ മെമ്മറിയും ഇതിനുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ രണ്ടാമത്തെ ഗെയിമിങ് സ്മാര്‍ട് ഫോണാണ് ബ്ലാക്ക് ഷാര്‍ക്ക് 2. ഷഓമി അവതരിപ്പിച്ച ഈ ഫോണിന് നിരവിധി ഗുണങ്ങളാണ് ഉള്ളത്. ഗെയിമുകള്‍ എളുപ്പത്തില്‍ കളിക്കാനും, പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാനും ഈ സ്മാര്‍ട് ഫോണിന് സാധ്യമാകും.