
എയര്‍ടെല്ലിന് പിന്നാലെ വൈഫൈ വോയിസ് കോള്‍ സംവിധാനവുമായി റിലയന്‍സ് ജിയോ. നിലവില്‍ സാംസങ് ,ആപ്പിള്‍ ഫോണുകളില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ ഉടന്‍ ഷവോമിയെ പോലുള്ള ഇടത്തരം ബ്രാന്റുകളിലുമെത്തും. എക്‌സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമാണ് എയര്‍ടെല്‍ വൈഫൈ കോളിങ് സര്‍വീസ് അനുവദിക്കുന്നത്. എന്നാല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ഏത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും വോയിസ് കാള്‍ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ഡല്‍ഹി,ചെന്നൈ നഗരങ്ങളില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. വൈഫൈ കോളിങ് സൗകര്യം ലഭഅയമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം പയോഗിക്കാനാകുക. സെറ്റിങ്‌സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. വോള്‍ട്ടും ഓണ്‍ ചെയ്താലാണ് സേവനം ലഭഇക്കുക. വൈഫൈ കണക്ഷന്റെ സ്പീഡും വൈഫൈ വോയിസ് കോളിന് പ്രധാന ഘടകമാണ്. നല്ല സ്പീഡുള്ള കണക്ഷനില്‍ തടസ്സം നേരിടാതെ കോള്‍ വിളിക്കാന്‍ സാധിക്കും.