
പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനും, വായ്പാ ശേഷി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുന്നത് ഗുണം ചെയ്യുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ എസ്&പിയുടെ കണ്ടെത്തല്‍. ഇത് ക്രെഡിറ്റ് പോസിറ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ബാങ്കുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധ്യമാകുമെന്നും, മൂലധന സഹായം ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് റേറ്റിങ് ഏജന്‍സിയായ എസ്&പി വിലയിരുത്തിയിട്ടുള്ളത്. ധനകാര്യ രംഗത്തെ വിശ്വസാക്കുറവിനെ ഇന്ത്യന്‍ ബജറ്റ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് എങ്ങനെ എന്ന പഠന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കോര്‍പ്പറേറ്റ് വായ്പകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, മൂലധന ശേഷി ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാറിന്റെ മൂലധന സഹായം കൂടുതല്‍ ഗുണം ചെയ്യും. ബാങ്കിങ് സേവന മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമ വര്‍ധിപ്പിക്കാനും, മൂലധന സഹായം ഗുണം ചെയ്‌തേക്കും. അതേസമയം ചില പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടികളില്‍ നിന്ന് പുറത്തുവരുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് റേറ്റിങ് ഏജന്‍സിയായ എസ്&പി വിലയിരുത്തിയിട്ടുള്ളത്. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വലിയ തുക സഹായമായി നല്‍രകിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കിന്റെ മൂലധന ശേഷിയും, വായപാ ശേഷിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സഹായമായി നല്‍കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ മൂലധന വളര്‍ച്ച ലക്ഷ്യമിട്ടും, വായ്പാ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞ 11 വര്‍ഷത്തിനിടെ നല്‍കി സഹായം 3.15 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബാങ്കുകളുടെ കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാറിന് പൂര്‍ണമായ പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധ്യമാട്ടില്ല.