സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു

May 04, 2020 |
|
Lifestyle

                  സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു

സാംസങ്ങ് ഗ്യാലക്‌സി എം21, ഗ്യാലക്‌സി എ50 എന്നിവയുടെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. സര്‍ക്കാര്‍ മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി വര്‍ദ്ധിപ്പിച്ചപ്പോഴാണ് സാംസങ്ങ് തങ്ങളുടെ രണ്ട് മോഡലുകളുടെ വില കുറയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഗ്യാലക്‌സി എം21 4ജിബി+64 ജിബി പതിപ്പ്  14,222 രൂപയ്ക്കും. ഇതേ ഫോണിന്റെ 6ജിബി+128ജിബി പതിപ്പ് 16,326 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് എത്തിയത്.  ഇപ്പോള്‍ ഇരു മോഡലുകളുടെ വില 4ജിബി പതിപ്പിന് 13,199 രൂപയാണ്. 6ജിബി പതിപ്പ് ലഭിക്കുക 15,499 രൂപയ്ക്കാണ്.

ഇതേസമയം ഗ്യാലക്‌സി എ50 ന്റെ 4ജിബി റാം + 128ജിബി ഇന്റേണല്‍ മെമ്മറി പതിപ്പിന് 21,070 ആയിരുന്നു വില. ഇതേ ഫോണിന്റെ 6ജിബി+128ജിബി പതിപ്പിന് വില 26,900 ആയിരുന്നു. ഇതില്‍ ഇപ്പോള്‍ കുറവ് വരുത്തി യഥാക്രമം 18,599 രൂപയും, 20,591 രൂപയുമാണ് പുതിയ വില. ഈ വിലകള്‍ ഇപ്പോള്‍ തന്നെ സാംസങ്ങിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തും ഇപ്പോള്‍ ഫോണുകള്‍ ഹോം ഡെലിവറിയില്ല. അതിനാല്‍ തന്നെ ഇത് വിപണി വിലയില്‍ പ്രതിഫലിക്കാന്‍ ലോക്ക്ഡൗണ്‍ കഴിയേണ്ടിവരും.

സാംസങ്ങ് എം21 ല്‍ സാംസങ്ങിന്റെ എക്‌സിനോസ്  9 ഒക്ടാ 9611 ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 6.4 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. പിന്നില്‍ ട്രിപ്പിള്‍ ക്യാമറയാണ് ഉള്ളത്. ഇത് 48 എംപി + 8 എംപി + 5 എംപി എന്ന മൊഡ്യൂളിലാണ്.  20 എംപിയാണ് മുന്നിലെ ക്യാമറ. 6000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.

Related Articles

© 2020 Financial Views. All Rights Reserved