
സാസങ് ഗാലക്‌സിയുടെ പുതിയ സ്മാര്‍ട് ഫോണുകള്‍ ഈ മാസം വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. എം10,എം20 എന്നീ ഫോമുകളാണ് ഈ മാസം ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്. സംസങ് ഗാലക്‌സിയുടെ പുതിയ ഫോണിന് നിരവവധി സവിശേഷതകളാണ് കമ്പനി അധികൃതര്‍ പങ്ക് വെക്കുന്നത്. സംസങിന്റെ പുതിയ സ്മാര്‍ട് ഫോണിന് 15000ത്തില്‍ താഴെയായിരിക്കും വില. എം 10ന് 9500രൂപയും , എം 20ക്ക് 15000രൂപയുമാണ് വില വരുന്നത്.
സാംസങ് ഗാലക്സി എം സീരീസ് ഇന്‍ഫിനിറ്റി വി നോച്ച് ഡിസ്പ്‌ളെയോടെയാണ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്. ഇതാദ്യമായാണ് സാംസങ് ഫോണ്‍ നോച്ച് ഡിസ്പ്ലെയോടെ വിപണിയിലെത്തിക്കുന്നത്. ഷവോമിയുടെ റെഡ്മിയെ ലക്ഷ്യമിട്ടാണ് സാംസങിന്റെ പുതിയ സ്മാര്‍ട് ഇന്ത്യനന്‍ വിപണിയിലെത്തുന്നത്. ഗാലക്സി എം20, ഗാലക്സി എം30 എന്നിങ്ങനെയാണ് എം സീരീസിന്റെ ക്രമം. ഇതില്‍ എം10, എം20 എന്നീ മോഡലുകളാണ് ആദ്യം ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്, എക്‌സിനോസ് പ്രൊസസ്സറാണ് എം10 സീരിസിനുള്ളത്. ഇതിന്റെ കൂടുതല്‍ വിരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.