
സാംസങിന്റെ പുതിയ മോഡലായ ഗാലക്‌സി എം40 സ്മാര്‍ട്ട്‌ഫോണ്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിപണിയില്‍ എത്തുന്നു. അടുത്ത മാസം ആദ്യം തന്നെ സാംസങ് ഗാലക്‌സി എം40 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ 25,000 രൂപയാണ് വില.
ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറും ഒരു ട്രിപ്പിള്‍ ക്യാമറ സംവിധാനവും ഫീച്ചര്‍ ചെയ്യുന്നുണ്ട് എം40. ഗ്യാലക്‌സി എം 40- ഗ്യാലക്‌സി എം ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ്. പരമ്പരയിലെ ഏറ്റവും ശക്തമായ ഓഫറുകളായിരി്കകും ഇത് വാഗ്ദാനം ചെയ്യുക.
ആദ്യ മൂന്ന് ഗ്യാലക്‌സി എം സ്മാര്‍ട്ട്‌ഫോണുകള്‍ - ഗാലക്‌സി M10, M20, M30 - Exynos പ്രൊസസ്സറുകള്‍ നല്‍കുന്നതാണ്. സാംസങ് ഗാലക്‌സി എം40യില്‍ 'ഹോള്‍-ഇന്‍-ഡിസ്‌പ്ലേ' പോലുള്ള ചില പ്രത്യേക സവിശേഷതകള്‍ പരിചയപ്പെടുത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ എസ് 10 പരമ്പരയിലാണ് ഈ പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയത്.
സാംസങ് അവതരിപ്പിച്ച #OMG പ്രചാരണ പരിപാടി ഗാലക്‌സി M40 ന്റെ റിലീസിനോട് അനുബന്ധിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 14,990 രൂപയില്‍ തുടങ്ങി ഫെബ്രുവരിയില്‍ സാംസങ് ഇന്ത്യ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ഗാലക്‌സി എം 30 അവതരിപ്പിച്ചു. എം30 ന്റെ 6GB + 128GB വേരിയന്റിന് 17,990 രൂപയാണ് വില. 4GB + 64GB വേരിയന്റിന് 14,990 രൂപയ്ക്ക് ലഭ്യമായിരുന്നു. ജനുവരിയില്‍ സാംസംഗ് ഗ്യാലക്‌സി എം 10, എം20 സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു.