
സ്മാര്‍ട്ട്‌ഫോണുകളുടെ വിപണന രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംസങ് മൂന്ന് യുഎസ് ചില്ലറ വില്‍പനശാലകള്‍ തുറക്കും. സ്മാര്‍ട്ട്‌ഫോണുകളുടെ ഗാലക്‌സി ലൈന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.
ഒരു സ്റ്റോറിലേക്ക് കടക്കാനും സാംസങ്ങിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഒരുമിച്ച് പ്രവര്‍ത്തിക്കാനും എങ്ങനെ ഒരു സവിശേഷമായ, അതിശയകരമായ അനുഭവം സൃഷ്ടിക്കാമെന്ന് സാംസഹ് നോക്കുകയാണ്.
ലോസ് ആഞ്ചലസിലെ ബ്രാന്‍ഡ് മാളില്‍ അമേരിക്കയിലെ പുതിയ സ്റ്റോറുകള്‍ വരും. സാംസങ് മുമ്പ് അമേരിക്കയില്‍ പോപ്പ്-അപ്പ് സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്, ന്യൂയോര്‍ക്ക് നഗരത്തിലെ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുന്ന ഒരു കേന്ദ്രവുമുണ്ട്. സാംസങ് ആരാധകര്‍ക്കായി പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ച് അറിയാന്‍ പുതിയൊരു സ്‌പൈസ് ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
2018 ല്‍ 20.8 ശതമാനം ഓഹരി പങ്കാളിത്തവുമായി സാംസങ് ഒന്നാം സ്ഥാനത്തു തുടര്‍ന്നിരുന്നു. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തി.