സാംസങിന്റെ ആദ്യത്തെ 5ജി സ്മാര്‍ട് ഫോണ്‍ എത്തുക അമേരിക്കയില്‍

February 21, 2019 |
|
Lifestyle

                  സാംസങിന്റെ ആദ്യത്തെ 5ജി സ്മാര്‍ട് ഫോണ്‍ എത്തുക അമേരിക്കയില്‍

സാംസങിന്റെ ആദ്യത്തെ 5 ജി സ്മാര്‍ട് ഫേണ്‍ പുറത്തിറക്കി. ലോകത്തിലെ മൊബൈല്‍ നിര്‍മ്മാതാക്കളില്‍ ഭീമന്‍മാരായ സാംസങ്ങിന്റെ ആദ്യത്തെ 5 ജി സ്മാര്‍ട് ഫോണ്‍ എസ് 10 എന്ന പേരിലാണ് അറിയപ്പെടുക. സ്മാര്‍ട് ഫോണിന്റെ വിവരങ്ങളെ പറ്റി കമ്പനി ഇതുവരെയും ഒരു വിവരവും പുറത്തുവിട്ടില്ല.അതേസമയം സാംസങ് എസ്10 5ജി സ്മാര്‍ട് ഫോണ്‍ ഔദ്യോഗികമായി  വിപണിയിലെത്തുന്നതിനെ പറ്റി കമ്പനി അധികൃതര്‍ ഇതുവരെയും ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. അതേസമയം ഏപ്രില്‍ മാസത്തോടെ എസ്10 ഫൈജി സ്മാര്‍ട് ഫോണ്‍ അമേരിക്കന്‍ വിപണിയിലെത്തുമെന്നാണ് വിവരം. അമേരിക്കയില്‍ 5ജി എത്താത്തത് കൊണ്ടാണ് സമാര്‍ട് ഫോണ്‍ വിപണിയിലെത്തിക്കാനുള്ള പ്രയാസം. 

എസ് 10 ഫൈജി സ്മാര്‍ട് ഫോണിന്  നിരവധി പ്രത്യേകതയാണുള്ളത്. 2എംപി പ്രൈമറി ലെന്‍സ്, 12എംപി ടെലിഫോട്ടോ ലെന്‍സ്, 16എംപി അള്‍ട്രാ വൈഡ് അംഗിള്‍ പിന്നെ 3ഡി ഡെപ്ത് സെന്‍സറും പിന്നിലുണ്ട്. മുന്നില്‍ 10 എംപി സെന്‍സറും, 3ഡി ഡെപ്ത് സെന്‍സറുമെല്ലാം അടങ്ങിയ ഗുണമുള്ള ഫോണാണ് പുറത്തിറങ്ങാന്‍ പോകുന്നത്. 

ഈ വര്‍ഷം അവസാനത്തോടെ രാജ്യം 5ജി ആയി മാറുമ്പോള്‍ സാംസങ് വിപണിയില്‍ ഏറ്റവും വലിയ ബ്രാന്‍ഡ് ആവുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവര്‍ ചൈനീസ് കമ്പനികള്‍ ഇത് വരെയും 5ജി നിര്‍മാണം തുടങ്ങിയിട്ടില്ല.

 

Related Articles

© 2024 Financial Views. All Rights Reserved