
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോണായ സാംസങ് ഗാലക്‌സി നോട് 10 പ്ലസുമായി രംഗത്തെത്തിയപ്പോള്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് അതിന്റെ മൂന്ന് ക്യാമറാ ഫീച്ചര്‍. മാത്രമല്ല ഗൂഗിള്‍ പിക്‌സല്‍ ത്രീയെക്കാളും മികച്ച ബാറ്ററി ലൈഫ് കൂടി സമ്മാനിച്ചതോടെ നോട്ട് 10 വിപണി കീഴടക്കുമെന്നാണ് ഏവരും ധരിച്ചത്. മാത്രമല്ല എത്ര പ്രയാസമേറിയ കാര്യവും എളുപ്പമാക്കി ചെയ്യാന്‍ സഹായിക്കുന്ന എസ് പെന്‍ കൂടി എത്തിയതോടെ ഫോണിന് സ്വീകാര്യതയേറി. എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ മുമ്പന്‍ ഗൂഗിള്‍ പിക്‌സല്‍ ത്രീ തന്നെയാണെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്.
4 ജിബി റാമുമായി എത്തി കിടപിടിക്കുന്ന സ്പീഡ് സമ്മാനിച്ചെങ്കിലും പിക്‌സലിന് ബാറ്ററി ലൈഫ് കുറവായിരുന്നു. 800 ഡോളറായിരുന്നു പിക്‌സല്‍ 3യ്ക്ക് പ്രാരംഭ വില. 6.3 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് സാംസങ് ഗാലക്സി നോട്ട് 10 സ്മാര്‍ട്ഫോണിനുള്ളത്. സാംസങ് ഗാലക്സി നോട്ട് 10 പ്ലസിന് 6.8 ഇഞ്ച് വലിപ്പമുണ്. ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വലിയ ഡിസ്പ്ലേയുള്ള ഗാലക്സി നോട്ട് സ്മാര്‍ട്ഫോണ്‍ ആണിത്. ഡിസ്പ്ലേ, ബാറ്ററി, റാം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് ഈ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. 2280 * 1080 പിക്സല്‍ റസലൂഷനിലുള്ള ഡിസ്പ്ലേയാണ് ഗാലക്സി നോട്ട് 10 നുള്ളത്.
നോട്ട് 10 പ്ലസിന്റെ ഡിസ്പ്ലേ റസലൂഷന്‍ 3040 * 1440 പിക്സലാണ്. എച്ച്ഡിആര്‍ 10 പ്ലസ് പിന്തുണയുള്ള അമോലെഡ് സ്‌ക്രീന്‍ ആണ് രണ്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഗാലക്സി നോട്ട് 10 ന്റെ എട്ട്ജിബി റാം-256 ജിബി സ്റ്റോറേജ് ഉള്ള എല്‍ടിഇ പതിപ്പ് മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ വില്‍പനയ്ക്കെത്തൂ. എന്നാല്‍ ദക്ഷിണകൊറിയന്‍ വിപണിയില്‍ ഇതിന്റെ 5ജി പതിപ്പും വില്‍പനയ്ക്കെത്തും. ഇതിന് 12 ജിബി റാം ശേഷിയുണ്ടാലും. ഗാലക്സി നോട്ട് 10 ല്‍ മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമില്ല.