
കാര്‍ഡില്ലാതെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എസ്ബിഐ പുതിയ ടെക്‌നോളജി അവതരിപ്പിക്കാനൊരുങ്ങുന്നു. യോനോ കാഷ് സംവിധാനമാണ് എസ്ബിഐ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് ഈ സേവനം ആദ്യമായി നടപ്പിലാക്കാന്‍ പോകുന്നത്. കാര്‍ഡ് ഉപയോഗിക്കാതെ 165000 രൂപ എടിഎമ്മികളിലൂടെ യോനോ കാഷ് സംവിധാനം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധ്യമാകും.
എടിഎമ്മിന്റെ സംവിധാനം ഇനി അപ്രത്യക്ഷമാകും. യോനോ കാഷ് സംവിധാനം നടപ്പിലായാല്‍ എടിഎം കാര്‍ഡുകള്‍ ഇല്ലാതാകും. അതേസമയം യോനോ കാഷ് സംവിധാവം ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകളെ യോനോ കാഷ് പോയിന്റ് എന്നാണ് അറിയപ്പൈടുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ള യോനോ കാഷ് സംവിധാനം രാജ്യത്തൊണ്ടാകെ നടപ്പിലാക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്.
ഇടപാടുകള്‍ക്കായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ആറക്കമുള്ള യോനോ പിന്‍ തയ്യാറാക്കണം. ഇടപാടുകള്‍ക്കായി അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യണം. നമ്പറിലേക്ക് വരുന്ന എസ്എംഎസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക. പിന്നീട് അരമണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് യോനോ കാഷ് സംവിധാനം ഉപയോഗപ്പെടുത്താനാകും. റഫറന്‍സ് നമ്പറും പിന്‍ നമ്പറും രഹസ്യമായി സൂക്ഷിക്കുക. എടിഎം കാര്‍ഡുകള്‍ക്കുള്ള പിന്‍ നമ്പര്‍ പോലെ യോനോ കാഷ് സംവാധാനത്തിനും പിന്‍ നമ്പറുണ്ടാകും.