എസ്ബിഐയുടെ ഭവന വായ്പാ കുറച്ചു; 30 ലക്ഷത്തിന് താഴെയുള്ളവര്‍ക്ക് പലിശയില്‍ ഇളവ് ലഭിച്ചേക്കും

February 09, 2019 |
|
Banking

                  എസ്ബിഐയുടെ ഭവന വായ്പാ കുറച്ചു; 30 ലക്ഷത്തിന് താഴെയുള്ളവര്‍ക്ക് പലിശയില്‍ ഇളവ് ലഭിച്ചേക്കും

എസ്ബിഐ ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആര്‍ബിഐ റിപോ റിവേഴ്‌സ് നിരക്ക് 25 ബേസിസ് പോയിന്റില്‍ കുറവ് വരുത്തിയതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  െകഴിഞ്ഞ ദിവസം പലിശ നിരക്ക് 5 ബേസിസ് പോയിന്റിന്റെ കുറവ് പ്രഖ്യാപിച്ചു. 30 ലക്ഷത്തിന് താഴെ ഭവന  വായ്പ എടുക്കുന്നവര്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ച ആറാം ധനകാര്യ നയ അവലോകനത്തിലാണ്  റിസര്‍വ് ബാങ്ക് റിപോ നിരക്ക് 25 ബേസിസ് പോയിന്റ് വെട്ടിച്ചുരുക്കി 6.25 ശതമാനമാക്കി കുറവ് വരുത്തിയിട്ടുള്ളത്. അതേ സമയം ആര്‍ബിഐ പ്രഖ്യാപിച്ച ധനസംബന്ധമായ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് കൊണ്ടാണ് വായ്പാ നയത്തില്‍ നിന്ന് 30 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക്  പലിശ കുറ്ക്കാന്‍ കാരണമായതെന്നാണ് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞത്. 

 

 

Related Articles

© 2025 Financial Views. All Rights Reserved