എസ്ബിഐ വായ്പാ പലിശ നിരക്ക് കുറച്ചു; പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും

October 10, 2019 |
|
Banking

                  എസ്ബിഐ വായ്പാ പലിശ നിരക്ക് കുറച്ചു; പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ചെലവ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) പത്ത് ബേസിസ് പോയിന്റുകളുടെ കുറവുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍  25 ബേസിസ് കുറവ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എസ്ബിഐ ചിലവ് അടിസ്ഥാനമാക്കിയുളള വായ്പാ പലിശ നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. വാര്‍ഷിക പലിശ നിരക്ക് 8.15 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്. എസ്ബിഐയുടെ  പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷം എസ്ബിഐ ആറാം തവണയാണ് എംസിഎല്‍ആര്‍ നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.  

അതേസമയം രാജ്യത്ത് മാന്ദ്യം ശക്തമായതിനെ തുടര്‍ന്നാണ് എസ്ബിഐ വായ്പാ പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ വിഭാഗം ഉപഭോക്താക്കളിലേക്കും ബാങ്കിന്റെ ആനുകൂല്യം വ്യാപിക്കാനാണ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതെന്നാണ് എസ്ബിഐ അധികൃതര്‍ ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. ഭവന, റീട്ടെയ്ല്‍ വായ്പകളിലുള്ള നിരക്കിലെ ചിലവുകള്‍ കുറക്കാന്‍ പുതിയ  ഇളവുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ വന്‍ സേവനങ്ങളാണ് നടപ്പുവര്‍ഷം നല്‍കാന്‍ പദ്ധതിയിടുന്നത്. പുതിയ ഉപഭോക്താക്കള്‍ക്കായി എസ്ബിഐ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്കുമായി ബന്ധപ്പെട്ട ഭവന വായ്പ നല്‍കാനും തയ്യാറാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2025 Financial Views. All Rights Reserved