
ന്യൂഡല്‍ഹി: ഒക്ടാബര്‍ മാസത്തില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് പതിനൊന്ന് അവധികള്‍. ബാങ്ക് അവധി ദിവസങ്ങള്‍ അധികരിച്ചത് മൂലം ബിസിനസ് ഇടപാടുകള്‍ കുറഞ്ഞേക്കുമെന്നാണ് വിലിയരുത്തല്‍. എടിഎം ഇടപാടുകളെയും ഗുരുതരമായി ബാധിച്ചേക്കും. ബാങ്ക് അവധികള്‍ മൂലം പണമിടപാടില്‍ വലിയ കുറവുകളുണ്ടാകും. രണ്ടാം ശനി, നാലാം ശനി, ദസറ, ദീപാവലി, ഗാന്ധി ജയന്തി തുടങ്ങിയവയാണ് അവധി ദിവങ്ങള്‍.
ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 6 ഞായര്‍, ഒക്ടോബര്‍ 7 നവമി, ഒക്ടോബര്‍ 8 ദസറ, ഒക്ടോബര്‍ 12 രണ്ടാം ശനി, ഒക്ടോബര്‍ 13 ഞായര്‍, ഒക്ടോബര്‍ 20 ഞായര്‍, ഒക്ടോബര്‍ 26 നാലാം ശനി, ഒക്ടോബര്‍ 27 ദീപാവലി, ഒക്ടോബര്‍ 28 ഗോവര്‍ദ്ധന്‍ പൂജ, ഒക്ടോബര്‍ 29 ഭായ് ഡൂജ് തുടങ്ങിയവയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ അവധി ദിവസങ്ങളായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഉപഭോക്താക്കള്‍ പണമിടപാടില്‍ കൃത്യത വരുത്താന്‍ ഒക്ടോബര്‍ മാസത്തില്‍ ശ്രദ്ധിക്കണം. ബാങ്കുകള്‍ അവധി ആയതിനാല്‍ കറന്‍സി ഇടപാടില്‍ കുറവുണ്ടാകും. എടിഎമ്മുകളില്‍ ആവശ്യത്തിന് പണവും ഉണ്ടാകില്ല. ചെറുപട്ടണങ്ങളിലെയും, നഗരങ്ങളിലെയും എടിഎമ്മുകളിലെ പണമിടപാടില്‍ കുറവുണ്ടായേക്കമെന്നാണ് വിലയിരുത്തല്‍.