
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബിസിനസ് അവസരങ്ങള്‍ക്കായി തിങ്കളാഴ്ച ബാങ്ക് ഓഫ് ചൈനയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ചൈനീസ് ബാങ്കിങ് മേഖലയിലെ പ്രധാന ബാങ്കുമായിട്ടാണ് എസ്ബി ഐ കരാര്‍ ഒപ്പിട്ടത്. രണ്ട് ബാങ്കുകള്‍ തമ്മിലുള്ള വലിയൊരു ബിസിനസ്സിനെയാണ് ഈ കരാര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഈ കരാറിലൂടെ എസ്ബിഐയ്ക്കും ബാങ്ക് ഓഫ് ചൈന എന്നിവയ്ക്കും തങ്ങളുടെ പ്രവര്‍ത്തന മേഖലയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. രണ്ട് ബാങ്കുകളുടെ ക്ലയന്റുകള്‍ക്കും തങ്ങളുടെ വിദേശ ബിസിനസുകള്‍ വ്യാപിപ്പിക്കാന്‍ വിപുലമായ സംയുക്ത ശൃംഖല ഉപയോഗിക്കാം.
ഷാങ്ഹായില്‍ ശാഖയുണ്ടെന്നും ബാങ്ക് ഓഫ് ചൈന മുംബൈയില്‍ ശാഖ തുറക്കുമെന്നും എസ്ബിഐ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വേഗതയേറിയ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന രണ്ട് പ്രമുഖ ബാങ്കുകളുടെ ഇടപാടുകള്‍ സ്വാഗതാര്‍ഹമായ ഒരു ചുവടുവെപ്പാണ്. ബാങ്കിങ് ഉല്‍പന്നങ്ങളും സേവനങ്ങളും പരസ്പരം ബന്ധിപ്പിക്കാന്‍ ബാങ്കുകളുടെ ക്ലയന്റുകള്‍ക്ക് അവസരമൊരുക്കാനും ധാരണയായിട്ടുണ്ട്. ഇത് പരസ്പര സഹകരണത്തിന് വഴിയൊരുക്കും- എസ്ബിഐ ചെയര്‍മാന്‍ രാജ്‌നിഷ് കുമാര്‍ പറഞ്ഞു. ചൈനീസ് കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാന്‍ ചെന്‍ സിഖിംഗ് പറഞ്ഞു.