എസ്ബിഐ ലോകര്‍ സൗകര്യം ഇനി കൈപ്പൊള്ളും; ഫീസ് കുത്തനെ കൂട്ടി

February 25, 2020 |
|
Banking

                  എസ്ബിഐ ലോകര്‍ സൗകര്യം ഇനി കൈപ്പൊള്ളും; ഫീസ് കുത്തനെ കൂട്ടി

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ലോക്കര്‍ സൗകര്യം ഉപയോഗിക്കാനുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ചെറിയ ലോക്കറിന് 1500 രൂപയില്‍ നിന്ന് 2000 രൂപയാകും വാര്‍ഷിക വാടക.കൂടുതല്‍ വലുപ്പമേറിയ ലോക്കറിന് 9000 രൂപയില്‍ നിന്ന് 12,000 രൂപയായി വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വരും.മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപ വര്‍ധിപ്പിച്ച് നാലായിരം രൂപയാക്കി. താരതമ്യേന വലിയ ലോക്കറിന് 2000 രൂപയാണ് കൂട്ടിയത്. 8000 രൂപയും നല്‍കണം.ശരാശരി 33% ആണ് വര്‍ധിച്ചത്. രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വര്‍ധനവ് ഉണ്ടാകുക. വാടക കൂടാതെ ഉപയോക്താക്കള്‍ ഇനി മുതല്‍ ജിഎസ്ടിയും അടക്കേണ്ടിവരും.

അര്‍ധനഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പം അനുസിരിച്ച 1500 രൂപ മുതല്‍ 9000 രൂപാവരെയാണ് നിരക്ക്. ഇതിന് പുറമേ ഒറ്റത്തവണയായി രജിസ്‌ട്രേഷന്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈ ഇനത്തില്‍ നല്‍കേണ്ടി വരിക. ലോക്കര്‍ വാടക യഥാസമയം അടച്ചില്ലെങ്കില്‍ 40% പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ലോക്കര്‍ തുറന്നില്ലെങ്കില്‍ ബാങ്കുകള്‍ തുറന്നുപരിശോധിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കി.

Related Articles

© 2024 Financial Views. All Rights Reserved