എസ്ബിഐയുടെ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവ്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് നേട്ടം

October 25, 2019 |
|
Banking

                  എസ്ബിഐയുടെ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവ്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് നേട്ടം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമഖലാ ബാങ്കായ എസ്ബിഐയക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 218 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 3,011.73 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ലാഭത്തില്‍ രേഖപ്പെടുത്തിയത് 944.87 കോടി കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും റെക്കോര്‍ഡ് നേട്ടമാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐ കൈവരിച്ചത്. 

അസേമയം ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നേട്ടനമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അറ്റപലിശയിനത്തിലുള്ള വരുമാനം 17.7 ശതമാനം വര്‍ധിച്ച് 24,600 കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബാങ്കിന്റെ മറ്റ് വരുമാനത്തിലും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റ്ിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശേതര വരുമാനം 9.3 ശതമാനം വര്‍ധിച്ച് 8,538.4 കോടി രൂപയിലേക്കെത്തി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 19.2 ശതമാനം ഉയര്‍ന്ന് 14,714.5 കോടി രൂപയിലേക്കെത്തി.

Related Articles

© 2025 Financial Views. All Rights Reserved