സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

April 09, 2019 |
|
Lifestyle

                  സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

മുംബൈ: സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവാണ് സ്‌കൂട്ടര്‍ മേഖലയിലെ വില്‍പ്പനയില്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഏകദേശം 25 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കൂകളിലൂടെ  വ്യക്തമാക്കുന്നു. ഇന്ധന വിലയുടെ ചാഞ്ചാട്ടവും, നഗര പ്രദേശങ്ങളിലുള്ള ഉപയോഗം കുറഞ്ഞതും വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നതിന് കാരണമായെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ സ്‌കൂട്ടര്‍ വില്‍പ്പനയിലുണ്ടായത് വന്‍ ഇടിവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇന്ധന ക്ഷമതയുള്ള സ്‌കൂട്ടറിന്റെ സ്വീകാര്യത കുറഞ്ഞതും, സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വില വര്‍ധിച്ചതും വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നതിന് കാരണമായി. മാര്‍ച്ച് മാസത്തിലെത്തിയപ്പോള്‍ റെ്‌ക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 ഇന്‍ഡസ്ട്രി ബോഡി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ചേര്‍സ് (എസ്‌ഐഎം) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ സകൂട്ടര്‍ വില്‍പ്പന 67.19 ലക്ഷം യൂണിറ്റില്‍ നിന്ന് 67.01 ലക്ഷം യൂണിറ്റ്  വില്‍പ്പനയായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ  വ്യക്തമാക്കുന്നത്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്ന് വാര്‍ഷിക റിപ്പോര്‍ട്ടിലൂടെ വ്യക്താമാക്കുന്നു. ഇന്‍ഷുറന്‍സ് ചിലവുകള്‍ വര്‍ധിച്ചതും, ഇന്ധന ചിലവ് അധികരിച്ചതും, വായ്പാ മേഖലയിലെ പ്രതിസന്ധികളും സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. 

 

Related Articles

© 2025 Financial Views. All Rights Reserved