
യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് വന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഡിസംബറിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്.സൊസൈറ്റി ഓഫ് ആട്ടോ മൊബൈല്‍ മാനുഫാക്ചേഴ്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം (എസ്ഐഎഎം) യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 0.43 ശതമാനം ഇടിവാണ് ഉണ്ടായത്. ഇത് 238692 യൂണിറ്റിലെത്തുകയും ചെയ്തു.
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 7.80 ശതമാനം കുറവുണ്ടായി. ഏകദേശം 75984യൂണിറ്റിലെത്തിയ വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരമാണിത്. ഇരുചക്ര വാഹനങ്ങളുടേതാവട്ടെ 2.23 ശതമാനമാണ് കുറവ് ഉണ്ടായിട്ടുള്ളത്. 1259026 യൂണിറ്റിലെത്തി.
അതേ സമയം മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന 3394757 യൂണിറ്റിലെത്തി 5 ശതമാനമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 10005380 യൂണിറ്റിലെത്തിയ കണക്കുകള്‍ പ്രകാരം 27ശതമാനം വില്‍പ്പനയും നടന്നിരുന്നു. ഇരു ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 12.84 ശതമാനവും ഉണ്ടായിരുന്നു.