
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് വായ്പയില്‍ ഭീമമായ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബാങ്കിങ് മേഖലയിലെ വായ്പാ വിതരണം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സാമ്പത്തിക മാന്ദ്യം ശക്തമായതിനെ തുടര്‍ന്നാണ് വായ്പാ വിതരണത്തിലും സെപ്റ്റംബറിന്റെ അവസാനഘട്ടത്തില്‍ കുറയാന്‍ കാരണമായത്.
സെപ്റ്റംബറില്‍ ആകെ വായ്പാ വിതരണത്തില്‍ 8.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ വഴി വായ്പാ വിതരണം ശക്തമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വായ്പാ വിതരണത്തിലടക്കം ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. വായ്പാ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ വായ്പാ മേള സംഘടിപ്പിക്കുന്നതിനിടയിലാണ് വായ്പാ വിതരണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉപഭോഗ മേഖലയിലെ ഇടിവും, നിക്ഷേപങ്ങളിലുള്ള ഏറ്റക്കുറച്ചിലും, പണലഭ്യതയിലുള്ള കുറവുമാണ് വായ്പാ വിതരണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളത്. റീട്ടെയ്ല്‍ മേഖലയിലെ വായ്പാ വളര്‍ച്ചയിലാണ് ഭീമമായ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. റീട്ടെയ്ല്‍ മേഖലയിലെ വായ്പയിലടക്കം വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേള വന്‍ വിജയം കണ്ടുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.
രാജ്യത്തെ പൊതുമേഖലാ ബെങ്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഒമ്പത് വരെ സംഘടിപ്പിച്ച് വായ്പാ മേളയിലൂടെ 81,781 കോടി രൂപയോളം വിതരണം ചെയ്തുവെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. പുതിയ സംരംഭകര്‍ക്ക് മാത്രമായി വായ്പാ മേളയിലൂടെ 34,342 കോടി രൂപയോളമാണ് ഒക്ടോബര്‍ ഒന്നുമതുതല്‍ ഒമ്പത് വരെ ആകെ വിതരണം ചെയ്തത്.
രാജ്യത്തെ മാന്ദ്യത്തെ ചെറുത്ത് തോത്പ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ 400 ജില്ലകളില്‍ പൊതുമേഖലാ ബാങ്കുകള്‍ വിപുലമായ വായ്പാ മേള സംഘടിപ്പിക്കുന്നത്. വായ്പാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പാ മേള സംഘടിപ്പിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് വിപുലമായ വായ്പാ മേള സംഘടിപ്പിച്ചത്.