സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മൂന്ന് മാസത്തിനുള്ളില്‍ 5000 ജീവനക്കാരെ നിയമിക്കും

January 10, 2019 |
|
Banking

                  സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മൂന്ന് മാസത്തിനുള്ളില്‍ 5000  ജീവനക്കാരെ നിയമിക്കും

മുംബൈ:രാജ്യത്തെ സ്‌മോള്‍ ബാങ്കുകള്‍ മൂന്ന് മാസത്തിനകം 5000 പേരെ നിയമിച്ചേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉജ്ജയന്‍, ഇസാഫ്, സൂരോദയ്, ഇസാഫ് എന്നീ ബാങ്കുകളാണ് അടുത്ത മൂന്ന് മാസത്തിനകം 4000 മുതല്‍ 5000 ജീവനക്കാരെ നിയമിക്കാന്‍ ആലോചിക്കുന്നത്. 

ബാങ്കുകളുടെ സാമ്പത്തിക പരമായി വിപുലപ്പെടുത്താനും കൂടുതല്‍ ശാഖകള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപിക്കാനും വേണ്ടിയാണ് ബാങ്കുകള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്. എയു സ്‌മോള്‍ ബാങ്ക് 1500 പേരെയും, ഉജ്ജയന്ഡ 600 പേരെയും, ഇസാഫ് 500 പേരയും സൂര്യോദയ് 200 മുതല്‍ 250 പേരെയുമാണ്  നിയമിക്കുക. 

ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കൂടുതല്‍ നിയമിക്കുന്നത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ജീവനക്കാരെ നിയമിക്കുമെന്നാണ് ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതോടെ ബാങ്കിങ് മേഖലയിലേക്കുള്ള തൊഴില്‍ സാധ്യതകളും വിപുലമാകും. ജീവനക്കാരെ നിയമിക്കുന്നത് കൂടുതള്‍ ബാങ്കുകള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ശാഖകള്‍ ആരംഭിക്കുന്നത് കൊണ്ടാണെന്നാണ് സൂചന. 

 

Related Articles

© 2024 Financial Views. All Rights Reserved