
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില്‍പ്പനയുടെ അളവും മൂല്യവും യഥാക്രമം 19%, 21% എന്നിങ്ങനെ വര്‍ധിച്ചു.വിപണി ഗവേഷണ സ്ഥാപനമായ ജിഎഫ്‌കെ നടത്തിയ പഠനമനുസരിച്ച് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
28.5 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള 161 ദശലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് വിറ്റഴിച്ചത്. 2018 ല്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 5% വര്‍ധിച്ച് 522 ബില്ല്യണ്‍ ഡോളറായി. ഏഷ്യാ പസഫിക് മേഖലയില്‍ 254 ബില്ല്യണ്‍ ഡോളറാണ്. അതായത് ആഗോള വില്‍പ്പനയുടെ പകുതിയോളം.
കഴിഞ്ഞ വര്‍ഷം 732 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ എപിഎസിയില്‍ നിന്നും വാങ്ങുകയുണ്ടായി. ആഗോള വിപണിയുടെ പ്രവണതയുടെ അടിസ്ഥാനത്തില്‍, എപിഎസി ന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയും സമാനമായി ചെറിയ ഡിമാന്‍ഡാണ്. കണ്‍സ്യൂമര്‍ ചെലവ് 5 ശതമാനം വര്‍ധിച്ചു.