
മുംബൈ: ചൈനീസ് സ്മാര്‍ട് ഫോണ്‍ ഭീമനായ ഷവോമി ഇന്ത്യയില്‍ വിറ്റഴിച്ചത് രണ്ട് മില്യണ്‍ ടെലിവിഷന്‍ സെറ്റുകളെന്ന് റിപ്പോര്‍ട്ട്. 14 മാസം കൊണ്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഷവോമി. സ്മാര്‍ട് ഫോണ്‍ വിപണിയിലും ഷവോമി തന്നെയാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
സാംസങ്, സോണി, എല്‍ജി എന്നീ കമ്പനികളെ പിന്തള്ളിയാണ് ഷവോമി ഈ നേട്ടം കൊയ്തത്. അതേസമയം ഷവോമിയുടെ ടി വി ബ്രാന്‍ഡുകളെല്ലാം വിറ്റഴിക്കപ്പെടുന്നത് ഫ്ളിപ്പ് കാര്‍ട്ട് വഴിയാണ്. ഫ്ളിപ്പ് കാര്‍ട്ടില്‍ മികച്ച ഓഫര്‍ നല്‍കിയാണ് ഷവോമി ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചിട്ടുള്ളത്.
കുറഞ്ഞ വിലയ്ക്കാണ് ഷവോമി ടിവി ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡുകള്‍ ഇറക്കി വിപണിയില്‍ ശ്രദ്ധ കേന്ദ്രീതരിച്ചതോടെ ഷവോമിക്ക് മികച്ച നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്.