റെക്കോര്‍ഡ് നേട്ടം കൈവരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; ബാങ്കിലേക്ക് ഒന്നാം പാദത്തില്‍ ഒഴുകിയെത്തിയത് 73 കോടി രൂപ

July 26, 2019 |
|
Banking

                  റെക്കോര്‍ഡ് നേട്ടം കൈവരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്;  ബാങ്കിലേക്ക് ഒന്നാം പാദത്തില്‍ ഒഴുകിയെത്തിയത് 73 കോടി രൂപ

ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റലാഭം 73 കോടി രൂപയായി അധികരിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ ആകെ നേട്ടമായി രേഖപ്പെടുത്തിയത് 23.04 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ബാങ്കിന്റെ ആകെ വരുമാനത്തിടക്കം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണിലവസാനിച്ച ഒന്നാ്ംപാദത്തില്‍ ബാങ്കിന്റെ വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 2,076.76 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതാകാലയളവില്‍ ബാങ്കിന്റെ ബാങ്കിലേക്ക് ആകെ വരുമാനമായി ഒഴുകിയെത്തിയത്  1,799.81 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

എന്നാല്‍ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തിലടക്കം റെക്കോര്‍ഡ് വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള  വരുമാനം ജൂണിലവസാനിച്ച ഒന്നാംപാദത്തില്‍ 1,894.85 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകലയളവില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനമായി രേഖപ്പെടുത്തിയത് 1,653.91 കോടി രൂപയായിരുന്നുവെന്നാണ് ബാങ്ക് ഒന്നാം പാദത്തില്‍ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved