
ഇന്ത്യയില്‍ സംഗീത വ്യാവസായിക മേഖല വലിയൊരു കുതിപ്പു ചാട്ടത്തിന് സാക്ഷ്യം വെക്കാനൊരുങ്ങുകയാണ്. ലോക മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കാനുള്ള തയ്യാറാലാണിപ്പോള്‍. ആഗോള മ്യൂസിക് സ്ട്രീമിങ് കമ്പനികളെല്ലാം ഇന്ത്യയില്‍ വലിയൊരു കുതിപ്പാണ് ഇതോടെ ലക്ഷ്യം വെക്കുന്നത്. ആപ്പിള്‍ മ്യൂസിക്, ജിയോ സെവന്‍, ആമസോണ്‍, ഗാനാ, ഗൂഗിള്‍, എന്നിവരെല്ലാം ഇന്ത്യന്‍ സംഗീത വ്യാവസായി വിനോദ മേഖലയിലെ വിപണി കീഴടക്കാനുള്ള പുതിയ സംവിധാനങ്ങള്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ്.
ആഗോള ഭീമന്‍ സംഗീത കമ്പനിയായ സ്‌പോട്ടിഫൈ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 96 മില്യണ്‍ വരിക്കാരും, 207 മില്യണ്‍ സ്ഥിരമായി ഉപയോഗിക്കുന്ന യൂസര്‍മാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാഴ്ച സ്‌പോട്ടി ഫൈ വന്‍ കുതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആപ്പിളും ഇതോടെ ഇന്ത്യന്‍ സംഗീത വ്യാവസായ രംഗത്ത് പുതിയ കാല്‍വെപ്പ് നടത്തിയിരിക്കുകയാണ്.ആപ്പിള്‍ ഇറോസ് നൗ എന്ന പുതിയ വിനോദ സ്ട്രീമിങ് സര്‍വീസാണ് ഇപ്പോള്‍ ഇന്ത്യയില്‍ ആരംഭിച്ചിട്ടുള്ളത്. 109 ഓളം രാജ്യങ്ങളില്‍ ഈ സര്‍വീസ് ആരംഭിച്ചിട്ടുമുണ്ട്. ഇറോസ് നൗ എന്ന ആപ്പിള്‍ വിനോദ സ്ട്രീമിങ് സര്‍വീസില്‍ 12,000 ഇന്ത്യന്‍ സിനിമകള്‍ ഉണ്ടായിരിക്കും. വിവിധ ഭാഷകളിലുള്ള സംഗീത പരിപാടികളും ഉപഭോക്താക്കള്‍ക്ക് കാണാന്‍ പറ്റും. 142 മില്യണ്‍ ആളുകളാണ് നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വര്‍ധിച്ചു വരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗമാണ് സ്ട്രീമിങ് വ്യാവയായ മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിന് കാരണമായിട്ടുള്ളത്.