
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ വരുമാനവിവരം പുറത്തുവിട്ടു. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ വരുമാന വിവരമാണ് ബാങ്ക് പുറത്തുവിട്ടത്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റ നഷ്ടം 980.46 കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്കിന്റെ നഷ്ടം 1,281.77 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ ആകെ വരുമനമായി രേഖപ്പെടുത്തിയിട്ടുള്ളത് 6,080.69 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കെിന്റെ വരുമാനമായി രേഖപ്പെടുത്തിയത് 56,37.51 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബാങ്കിന്റെ നിഷ്‌ക്രിയ വായ്പയില്‍ വന്‍ കുറവ് വരുത്താന്‍ സാധ്യമായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019 ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കന്റെ നിഷ്‌ക്രിയ വായ്പ 11.76 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ബാങ്കിന്റെ നിഷ്‌ക്രിയ വായ്പയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 12.59 ശതമാനമാണെന്നാണ് കണക്കുകലിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാഹ്കിന്റെ അറ്റ നിഷ്ചക്രിയ ആസ്തി ജൂണില്‍ 5.06 ശതമാനാമിയി കുറഞ്ഞുവെന്നാണ് കണക്കുകളിലൂചെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകലയളവില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 6.04 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികള്‍ക്കും മറ്റ് ഇനത്തിലുള്ള ചിലവിനുമുള്ള നീക്കിയിരിപ്പ് 2,326.82 കോടി രൂപയില്‍ നിന്ന് 1,969.09 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.