ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ബിസിനസ് ഇടപാടുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം

November 13, 2018 |
|
Banking

                  ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ബിസിനസ് ഇടപാടുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട്  നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ ഇന്ന് ബിസിനസ്  രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക്  ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളത് പോലെ സ്വകാര്യ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇന്ന് ക്രെഡിറ്റ്  കാര്‍ഡ്  ഉണ്ട്. വ്യക്തികത ആവശ്യങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാട്  നിറവേറ്റാന്‍ പറ്റുന്നത് പോലെ തന്നെ സ്വകാര്യ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും അവരുടെ ആവശ്യങ്ങളും, ഇടപാടുകളും ക്രെഡിറ്റ് കാര്‍ഡ് വഴി നിറവേറ്റാന്‍ പറ്റും. 

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകളും വായ്പകളും പലപ്പോഴും സുരക്ഷയില്ലാത്തതാണ്. ഇടപാട്  നടത്തുമ്പോള്‍ കൂടുതല്‍ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ്  കാര്‍ഡുകള്‍ക്ക് പലപ്പോഴും ഓഫറുകളുണ്ടെന്ന് ക്രെഡിറ്റ് കാര്‍ഡ് വഴി ഇടാപാട് നടത്തുന്നവര്‍ അറിയേണ്ടതാണ്. ഉദാഹരണം നിങ്ങള്‍ ഒരു വിമാന ടിക്കറ്റ് എടുക്കുന്നുവെന്ന് കരുതുക. നിങ്ങള്‍ക്ക് പെട്രോള്‍ പംബ് വഴി നിശ്ചിത ഓഫറുകളും അവിടെ  ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് വഴി ദൈനം ദിന ജീവിതത്തില്‍ ഇടപാട്  നടത്തുന്നവര്‍ ബാങ്ക് അനുവദിച്ചിരിക്കുന്ന പലിശ നിരക്ക് പരിശോധിക്കേണ്ടതാണ്. ഇത് വാര്‍ഷിക വരുമാനം മനസ്സിലാക്കാന്‍ പറ്റുന്നതാണ്.

Related Articles

© 2024 Financial Views. All Rights Reserved