
ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പന 12 ശതമാനം ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില്‍പ്പന 12 ശതമാനം ഇടിഞ്ഞ് 1,00,572 യൂണിറ്റിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,14,797 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്.
ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡുവുവിന്റെയും ആഗോള വില്‍പ്പന 2019 ജനുവരിയില്‍ 40,886 യൂണിറ്റായി ആയിരുന്നു.. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9 ശതമാനം ഇടിവാണ് ഇതേ കാലയളവില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 44,828 യൂണിറ്റായിരുന്നു വില്‍പന ഉണ്ടായിരുന്നു.
ജനുവരിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന 59,686 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 69,969 യൂണിറ്റായിരുന്നു യാത്രാ വാഹനങ്ങളുടെ വില്‍പ്പന.