
ടാറ്റാ മോട്ടോഴ്‌സ് ഗ്രൂപ്പ് ആഗോള മൊത്തവ്യാപാരത്തില്‍ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) ഉള്‍പ്പെടെ 2019 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ച കാറുകളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി.
ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ ആഗോള ഹോള്‍സെയില്‍ വിപണിയില്‍ ടാറ്റ ഡുവു റേഞ്ച് എന്നിവയുടെ വില്‍പന 2019 ഏപ്രിലില്‍ 31,726 യൂണിറ്റായിരുന്നു. വര്‍ഷം തോറും 20 ശതമാനം കുറവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.കഴിഞ്ഞ മാസം ഇതേ കാലയളവില്‍ ഇത് 48,197 യൂണിറ്റായിരുന്നു ആഗോള പാസഞ്ചര്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ വിറ്റഴിച്ചത്.
ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഏപ്രില്‍ മാസത്തിലെ വില്‍പനയില്‍ 13.3 ശതമാനം ഇടിഞ്ഞ് 39,185 യൂണിറ്റിലെത്തി. ലാന്‍ഡ്റോവറിന്റെ വില്‍പ്പന 27,723 യൂണിറ്റാണ്. 13.1 ശതമാനത്തിന്റെ ഇടിവാണ് വില്‍പനയില്‍ അനുഭവപ്പെട്ടത്. ജാഗ്വര്‍ കാറുകളുടെ വില്‍പ്പന 13.7 ശതമാനം ഇടിഞ്ഞ് 11,462 യൂണിറ്റിലെത്തി