
2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ടാറ്റാ മോട്ടേഴ്‌സിന്റെ അറ്റലാഭത്തില്‍ നഷ്ടം വന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റനഷ്ടം 3,679.66 കോടി രൂപയായി അധികരിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റനഷ്ടമായി ആകെ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 1,862.57 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ വരുമാനത്തില്‍ ഏകദേശം ഏട്ട് ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ വരുമാനം 60,830 കോടി കരൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനച്ചിലവ് അധികരിച്ചത് മൂലമാണ് കമ്പനിയുടെ അറ്റലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നഷ്ടത്തിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഒന്നാം പാദത്തില്‍ ഏകദേശം 3,395 കോടി രൂപയുടെ നഷ്ടമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഒന്നാം പാദത്തില്‍ 1,28,615 യൂണിറ്റാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയ്ക്കായി ഉണ്ടായിരുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍, ഒന്നാം പാദ വരുമാനത്തില്‍ 19.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരുമാനയിനത്തില്‍ കമ്പനിക്ക് ആകെ 13,352 കോടി രൂപയാണ് വരുമാനമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.