
വന്‍കിട ബാങ്കുകളുടെ ഇന്ത്യന്‍ സാങ്കേതിക മേഖലയില്‍ റവന്യൂ വരുമാനം 20 ശതമാനം വര്‍ദ്ധിച്ചു. സിറ്റിഗ്രൂപ്പ്, ഗോള്‍ഡ്മാന്‍, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ വന്‍കിട ബാങ്കുകളുടെ ഇന്ത്യന്‍ സാങ്കേതികതയിലാണ് റവന്യൂ വരുമാനം 20 ശതമാനമായി വര്‍ദ്ധിച്ചത്. ഫിഡിലിറ്റി ടെക്നോളജിയില്‍ 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.യുബിഎസ് ടെക് ഹാന്‍ഡ് 63 ശതമാനം വളര്‍ച്ച നേടി മുന്നിലെത്തിയത.്
ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് റവന്യൂ വളര്‍ത്തുന്നതിനായി ഇന്ത്യന്‍ ഐടി കമ്പനികള്‍ വളരെ അധികം ബുദ്ധിമുട്ടി. സിറ്റികോര്‍പ്പ് സേവനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെക്കാളും 22 ശതമാനം ഉയര്‍ന്ന് 3,227 കോടി രൂപയായിരുന്നു.2017 മാര്‍ച്ച് 31 വരെ 8,773 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 2018 മാര്‍ച്ച് 31 വരെ ഇത് 10,328 ആയി ഉയര്‍ന്നു. 2018 അവസാനത്തോടെ ഇത് 12,000 ആയി ഉയരുകയായിരുന്നു.
ഗോള്‍ഡ്മാന്‍ സാക്സ് സേവനങ്ങളുടെ വരുമാനം 20 ശതമാനം വര്‍ധിച്ച് 2,963 കോടി രൂപയായി. വെല്‍സ് ഫാര്‍ഗോ ഇ.ജി.എസ്. ഇന്ത്യയുടെ വരുമാനം 28 ശതമാനം ഉയര്‍ന്ന് 2,744 കോടി രൂപയിലെത്തി. മോര്‍ഗന്‍ സ്റ്റാന്‍ലി അഡ്വാന്റേജ് സര്‍വീസസ് 17 ശതമാനം വളര്‍ച്ച കൈവരിച്ച് 1,729 കോടി രൂപയാണ് വരുമാനം നേടിയത്.