
ജനപ്രിയ വീഡിയോ ആപ്ലിക്കേഷന്‍ ടിക്‌ടോക്കിന്റെ ഉടമയായ ബെയ്റ്റഡന്‍സ് ലിമിറ്റഡ് പുതിയ പെയ്ഡ് മ്യൂസിക് സര്‍വ്വീസ് ആരംഭിക്കുന്നു. വിപണിയില്‍ വളര്‍ന്നുവരുന്ന വ്യവസായ നേതാക്കളായ സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് എന്നിവയെ വെല്ലുവിളിക്കുന്ന ഒരു പെയ്ഡ് സംഗീത സേവനമാണ് ബെയ്റ്റഡന്‍സ് വികസിപ്പിക്കുന്നത്. ബെയ്റ്റഡന്‍സ്് ഇതിനെ ചെറിയ രീതിയില്‍ അവതരിപ്പിക്കാനാണ് ഇപ്പോള്‍ ഉദ്ദോശിക്കുന്നത്. കമ്പനി ഇതിനകം തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ ലേബലുകളായ ടി സീരീസ്, ടൈംസ് മ്യൂസിക് എന്നിവയില്‍ നിന്ന് അവകാശം നേടിയെടുത്തിട്ടുണ്ട്.
ടിക്ടോക്കിന്റെ പ്രേക്ഷകരെ ബൈറ്റഡന്‍സ് മ്യൂസിക് ആപ്പിലേക്ക് ക്ഷണിക്കുകയാണ്. സമകാലിക സംഗീത വ്യവസായത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന രണ്ട് ആപ്ലിക്കേഷനുകളാണ് ടിക്ടോക്കും ഡൂയിനും. പുതിയ ആപ്ലിക്കേഷനില്‍ ഡിമാന്‍ഡ് അനുസരിച്ചുള്ള പാട്ടുകളുടെ കാറ്റലോഗ് ഉള്‍പ്പെടുത്തും. അതുപോലെ വീഡിയോയും ഉള്‍പ്പെടുത്തും. അത് സ്‌പോട്ടിഫൈ അല്ലെങ്കില്‍ ആപ്പിള്‍ മ്യൂസിക് ക്ലോണ്‍ അല്ല,
ഒരു പെയ്ഡ് മ്യൂസിക് സേവനത്തിനുള്ള പദ്ധതികള്‍ ബെയ്റ്റഡന്‍സ് ആരംഭിക്കുന്നുണ്ടെന്ന് നേരത്തെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ബെയ്റ്റഡന്‍സിന്റേത്. ഇതിനകം ഏറ്റവും പുതിയ റൗണ്ട് ഫണ്ട്‌റൈസിംഗ് 75 ബില്ല്യന്‍ ഡോളര്‍ വിലമതിക്കുന്നു. കമ്പനിയുടെ ആദ്യ സിഗ്‌നേച്ചര്‍ ആപ്ലിക്കേഷന്‍ ടൗട്ടോയി ആയിരുന്നു,