
കുറഞ്ഞ കാലയളവില്‍ തന്നെ എല്ലാ പ്രായക്കാരിലും തരംഗം സൃഷ്ടിച്ച ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചെങ്കിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്റ്റോറിലും ടിക് ടോക്ക് ലഭ്യമല്ല. മദ്രാസ് ഹൈക്കോര്‍ട്ട് മധുര ബെഞ്ച് ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ചിരുന്നു. അശ്ലീല വീഡിയോകളുടെ പ്രചാരണം അനുവദിക്കരുത് എന്ന വ്യവസ്ഥയ്ക്ക് മേലായിരുന്നു നിരോധനം പിന്‍വലിച്ചിരുന്നത്. തുടര്‍ന്ന് ഉപഭോക്താക്കള്‍ പുതിയ ഡൗണ്‍ലോഡിന് ശ്രമിച്ചെങ്കിലും പ്ലേ സ്‌റ്റോറില്‍ ടിക് ടോക്ക് ലഭ്യമാകുന്നില്ല.
ടെലികമ്യൂണിക്കേഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആശയവിനിമയം നിര്‍ദേശിച്ച ശേഷം കോടതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് മന്ത്രാലയത്തിലെ ഉന്നത സ്രോതസ്സുകള്‍ ചൂണ്ടിക്കാട്ടി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഏപ്രില്‍ 15 ന് സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് കേന്ദ്രസര്‍ക്കാറും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗൂഗിളിനോടും ആപ്പിളിനോടും ആപ്പ് നിരോധിക്കാനുള്ള നിര്‍ദേശം നല്‍കിയത്.
ചൈനീസ് കമ്പനിയായ ബൈറ്റെഡെന്‍സ് ഉടമസ്ഥതയിലുള്ള ടിക്ടോക്കിന് ഇന്ത്യയില്‍ 120 മില്ല്യന്‍ സജീവ ഉപയോക്താക്കളുണ്ടെന്നാണ് അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്റ്റോറിലും വ്യാഴാഴ്ച വരെ ആപ്പ് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.