13 സ്മാര്‍ട്ട് ഫീച്ചറുകള്‍, ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്ടഡ് എക്‌സ് വിപണിയില്‍ അവതരിപ്പിച്ച് ടൈറ്റന്‍

February 18, 2020 |
|
Lifestyle

                  13 സ്മാര്‍ട്ട് ഫീച്ചറുകള്‍, ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്ടഡ് എക്‌സ് വിപണിയില്‍ അവതരിപ്പിച്ച് ടൈറ്റന്‍

ഇന്ത്യയിലെ പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വെയറബിള്‍ മേഖലയില്‍ ശക്തമായി ചുവടുറപ്പിക്കുന്നു. ടൈറ്റന്‍ കണക്ടഡ് എക്‌സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില്‍ അവതരിപ്പിച്ചുത്. ഹൈദരാബാദിലെ ടെക്‌നോളജി കമ്പനിയായ ഹഗ് ഇന്നൊവേഷന്‍സിന്റെ 23 ജീവനക്കാരെ അക്വിഹയറിലൂടെ ഏറ്റെടുത്തു. ഹൈദരാബാദിലെ ഡവലപ്‌മെന്റ് സെന്ററായി ഇവര്‍ പ്രവര്‍ത്തിക്കും. ഹാര്‍ഡ്വെയര്‍, ഫേംവെയര്‍, സോഫ്‌റ്റ്വെയര്‍, ക്ലൗഡ് ടെക്‌നോളജി എന്നിവയില്‍ വൈദഗ്ധ്യം ലഭ്യമാക്കാന്‍ ഇവര്‍ക്കാകും. ഹഗ് ഇന്നോവേഷന്‍സിന്റെ സ്ഥാപകന്‍ രാജ് നേരാവതിയെ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ എവിപിയും വെയറബിള്‍സ് ടെക്‌നോളജി മേധാവിയുമായി നിയമിച്ചു.

പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ ടൈറ്റന്‍ കണക്ടഡ് എക്‌സ് പുറത്തിറക്കിയതോടെ കൂടുതല്‍ സ്മാര്‍ട്ടാവുകയാണ് ടൈറ്റന്‍. മൂന്ന് വ്യത്യസ്ത രൂപത്തില്‍ 13 ടെക് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവ വിപണിയിലെത്തുന്നത്. അനലോഗ് ഹാന്‍ഡിലുകളോടെ 1.2 ഇഞ്ച് ഫുള്‍ കളര്‍ ടച്ച് സ്‌ക്രീന്‍, ആക്ടിവിറ്റി ട്രാക്കിംഗ്, ഹാര്‍ട്ട്ബീറ്റ് മോനിട്ടറിംഗ്,  ഫൈന്‍ഡ് ഫോണ്‍, കാമറ കണ്‍ട്രോള്‍, സ്ലീപ് ട്രാക്കിംഗ്, വെതര്‍, കലണ്ടര്‍ അലര്‍ട്ട്, കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫേയ്‌സുകള്‍, മ്യൂസിക്, സെല്‍ഫി കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ വാച്ചിനുണ്ട്.ഏറ്റവും പുതിയ ടൈറ്റന്‍ കണക്ടഡ് എക്‌സ് വാച്ചുകള്‍ പുറത്തിറക്കുകയും ഹൈദരാബാദ് ഡവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുകയും ചെയ്തതോടെ വെയറബിള്‍സ് രംഗത്ത് ടൈറ്റന്‍ കൂടുതല്‍ ശക്തരായിരിക്കുകയാണെന്ന് ടൈറ്റന്റെ വാച്ചസ് & വെയറബിള്‍സ് ബിസിനസ് സിഇഒ എസ്. രവി കാന്ത് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവുമധികം വെയറബിള്‍സ് ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. വെയറബിള്‍സ് രംഗത്ത് ഇന്ത്യയിലെ രണ്ടാം സ്ഥാനമാണ് ടൈറ്റന്. ടൈറ്റന്‍ കണക്ടഡ് എക്‌സ് അവതരിപ്പിക്കുന്നതിലൂടെ പുതിയൊരു കുതിപ്പിനാണ് ടൈറ്റന്‍ തുടക്കം കുറിക്കുന്നത്. നൂതനകാര്യങ്ങള്‍ കണ്ടെത്തുന്നതിനും ലോകോത്തര നിലവാരത്തിലുള്ള സ്മാര്‍ട്ട് ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലുമുള്ള ടൈറ്റന്റെ പ്രതിബദ്ധത കൂടുതല്‍ ഉറപ്പിക്കുകയാണെന്ന് രവി കാന്ത് ചൂണ്ടിക്കാട്ടി.

Related Articles

© 2024 Financial Views. All Rights Reserved