ബി‌എസ്‌-ആറ് വാഹനങ്ങളുടെ നിരക്ക് ജൂലൈ വരെ വർധിപ്പിക്കില്ലെന്ന് ട്രയംഫ് മോട്ടോർസൈക്കിൾസ്

April 21, 2020 |
|
Lifestyle

                  ബി‌എസ്‌-ആറ് വാഹനങ്ങളുടെ നിരക്ക് ജൂലൈ വരെ വർധിപ്പിക്കില്ലെന്ന്  ട്രയംഫ് മോട്ടോർസൈക്കിൾസ്

ന്യൂഡൽഹി: ബ്രിട്ടീഷ് സൂപ്പർബൈക്ക് ബ്രാൻഡായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഈ വർഷം ജൂലൈ വരെ ഇന്ത്യയിലെ ബി‌എസ്‌-ആറ് വാഹനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നില്ലെന്ന് അറിയിച്ചു. നിലവിലെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു. 2020 മാർച്ച് 20 മുതൽ മെയ് 3 വരെ കാലഹരണപ്പെടുന്ന ബൈക്കുകളുടെ വാറന്റി സമയപരിധിയും 2020 ജൂൺ 30 വരെ കമ്പനി നീട്ടിയിട്ടുണ്ട്.

കോവിഡ് -19 പകർച്ചവ്യാധി മൂലം നിലവിലുള്ളതും അഭൂതപൂർവവുമായ സാഹചര്യങ്ങൾക്കിടയിലാണ് വരാനിരിക്കുന്ന ബിഎസ്-ആറി​ന്റെ വില വർധിപ്പിക്കുന്നത് നീട്ടി വയ്ക്കാൻ കമ്പനി തീരുമാനിച്ചതെന്ന് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ജനറൽ മാനേജർ ഷൂബ് ഫാറൂഖ് പ്രസ്താവനയിൽ പറഞ്ഞു.

ലോക്ക്ഡൗണിനുശേഷം വർദ്ധിച്ച ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കമ്പനി ഡീലർഷിപ്പുകൾ തയ്യാറാക്കുന്നുണ്ടെന്നും ഉപഭോക്തൃ അനുഭവം സുഗമമാക്കുന്നതിന് വേണ്ട പ്രക്രിയകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കഠിനമായ സമയമാണ്. ഒരു ബ്രാൻഡ് എന്ന നിലയിൽ ഞങ്ങളുടെ ഉപയോക്താക്കൾക്ക് കഴിയുന്നത്ര പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും ഫാറൂഖ് പറഞ്ഞു.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ട്രയംഫിന്റെ ബോണവില്ലെ ശ്രേണി ഇതിനകം തന്നെ ബിഎസ്-ആറാം വേരിയന്റുകളിൽ ലഭ്യമാണ്. ട്രയംഫ് ബോണവില്ലെ സ്ട്രീറ്റ് ട്വിൻ, ബോൺവില്ലെ ടി 100, ബോണവില്ലെ ടി 120, ബോണവില്ലെ സ്പീഡ് മാസ്റ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മോഡലുകളുടെ ഉൾപ്പെടെയുള്ള വിലവർദ്ധനവ് കമ്പനി മാറ്റിവച്ചു.

Related Articles

© 2020 Financial Views. All Rights Reserved